ETV Bharat / city

Thrash bystander| കൂട്ടിരിപ്പുകാര്‍ക്ക് മര്‍ദനം; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം മെഡിക്കൽ കോളജിൽ (THIRUVANANTHAPURAM MEDICAL COLLEGE) കൂട്ടിരിപ്പുകാരെ മർദിച്ച സംഭവത്തിൽ (SECURITY GUARDS THRASH BYSTANDERS) സെക്യൂരിറ്റി ജീവനക്കാരുടെ കരാര്‍ റദ്ദാക്കാൻ നിര്‍ദേശം |VEENA GEORGE

THIRUVANANTHAPURAM MEDICAL COLLEGE  Security Guards Thrash Bystanders  Health Minister instructs strict action against Security Guards  VEENA GEORGE  ARUN DEV ATTACKED BY SECURITY GUARDS  കൂട്ടിരിപ്പുകാരെ മർദിച്ച സംഭവം  തിരുവനന്തപുരം മെഡിക്കൽ കോളജ്  കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം  ആരോഗ്യ മന്ത്രി വീണ ജോർജ്  സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസ്‌ അയക്കും
കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം
author img

By

Published : Nov 21, 2021, 1:47 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ (THIRUVANANTHAPURAM MEDICAL COLLEGE) രോഗിയുടെ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സംഭവത്തില്‍ (SECURITY GUARDS THRASH BYSTANDERS) കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി (VEENA GEORGE) വീണ ജോര്‍ജിന്‍റെ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസ്‌ അയക്കണമെന്നും ആവശ്യമെങ്കില്‍ സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നൽകാൻ നിർദേശം

മെഡിക്കല്‍ കോളജിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറുടെ നിയന്ത്രണത്തിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. ഇനി മുതല്‍ ഈ രീതി മാറ്റാനും മന്ത്രി ഉത്തരവിട്ടു. ആശുപത്രിയിലെ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണം. ഇതോടൊപ്പം മെഡിക്കല്‍ കോളജില്‍ നിയമിക്കുന്ന സുരക്ഷ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജില്‍ ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ ദേവ് (ARUN DEV) എന്ന യുവാവിന് ക്രൂര മര്‍ദനമേറ്റത്. പ്രവേശന പാസുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. സംഭവത്തില്‍ മൂന്ന് സുരക്ഷ ജീവനക്കാര്‍ക്കതിരെ പോലീസ് കേസെടുത്തു. രണ്ട് പേരെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് ഇനി പിടിയിലാകാനുള്ളത്.

READ MORE: Security Guards Medical college| കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് പിടിയില്‍

ഈ സംഭവം കൂടാതെ ആശുപത്രി സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്ത്രീയെ ഉള്‍പ്പെടെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ മാസം 18ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

READ MORE: Security Guards Thrash Bystanders | സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പടെ മര്‍ദിച്ചു, കൂടുതല്‍ സംഭവങ്ങള്‍ ; ദൃശ്യങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.