ETV Bharat / city

കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറയുന്നു - kerala education related news

രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. ആധുനിക വല്‍ക്കരണവും ജന സൗഹാര്‍ദ്ദപരമായ സമീപനവും ചേര്‍ന്നുള്ള ഒരു നയമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്

SCHOOL DROPOUT RATE FALLS TO IN KERALA  SCHOOL DROPOUT RATE KERALA  കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.11 ശതമാനത്തിലേക്ക്  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക്  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് വാര്‍ത്തകള്‍  കേരള വിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍  വിദ്യാഭ്യാസ മേഖല വാര്‍ത്തകള്‍  kerala education related news  education related news
കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.11 ശതമാനത്തിലേക്ക്
author img

By

Published : Jan 30, 2021, 2:28 PM IST

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോകുന്നത് കുറയുന്നു. മുന്‍ അധ്യായന വര്‍ഷം ഇത് 0.12 ശതമാനമായിരുന്നത് ഇക്കുറി 0.11 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ കേരളം മറ്റൊരു അഭിമാന നേട്ടം കൂടിയാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം മാറി.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ അഖിലേന്ത്യാ തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയിലെ ശരാശരി കൊഴിഞ്ഞുപോക്ക് 4.13 ശതമാനമായിരുന്നുവെങ്കില്‍ അപ്പര്‍ പ്രൈമറിയില്‍ അത് 4.03 ശതമാനവും സെക്കന്‍ഡറി തലങ്ങളില്‍ 17.06 ശതമാനവുമായിരുന്നു.

'വിദ്യാഭ്യാസ സ്ഥിതി വിവര കണക്കുകള്‍, ഒറ്റ നോട്ടത്തില്‍' എന്ന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. അപ്പര്‍ പ്രൈമറി തലവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോവര്‍ പ്രൈമറി ഘട്ടത്തിലും ഹൈസ്‌കൂള്‍ ഘട്ടത്തിലും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അനുപാതം കൂടുതലാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് നിരക്ക് ഉള്ളത്. 2018-19ല്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ 0.17 ശതമാനം എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016-17 കാലഘട്ടത്തില്‍ 0.33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അത് കുറവായിരുന്നു എന്ന രീതിയിലും ഈ കൊഴിഞ്ഞുപോക്കിനെ കാണാവുന്നതാണ്. കൊഴിഞ്ഞുപോക്കില്‍ ഉണ്ടായിരിക്കുന്ന ഈ കുറവ് എല്ലാ സ്‌കൂള്‍ ഘട്ടങ്ങളിലും കാണാവുന്നതാണ്.

SCHOOL DROPOUT RATE FALLS TO IN KERALA  SCHOOL DROPOUT RATE KERALA  കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.11 ശതമാനത്തിലേക്ക്  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക്  സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് വാര്‍ത്തകള്‍  കേരള വിദ്യാഭ്യാസ വകുപ്പ് വാര്‍ത്തകള്‍  വിദ്യാഭ്യാസ മേഖല വാര്‍ത്തകള്‍  kerala education related news  education related news
വിവിധ ഘട്ടങ്ങളിലായുള്ള സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് അനുപാതം
  • സംസ്ഥാനത്ത് ഏതാണ്ട് 6.79 ലക്ഷം പുതിയ വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. സംസ്ഥാനത്ത് ഇങ്ങനെ പൊതുമേഖലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ പ്രവേശന നിരക്ക് വര്‍ധിക്കുന്ന ഗ്രാഫ് നിരന്തരം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
  • സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം പ്രോത്സാഹനജനകമായ ഉയര്‍ച്ചയാണ് കാണിക്കുന്നതെങ്കില്‍ 2016-17 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് കൊഴിഞ്ഞുപോകുന്നതിന്‍റെ നിരക്കും നിര്‍ണായകമാം വിധം കുറഞ്ഞിട്ടുണ്ട്.
  • 2020ലെ സാമ്പത്തിക പുനരവലോകന പ്രകാരം 2019-20 കാലഘട്ടത്തില്‍ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് 0.11 ശതമാനത്തിലേക്ക് കുറഞ്ഞു. 2016-17 കാലഘട്ടത്തില്‍ 0.22 ശതമാനമായിരുന്നു ഈ നിരക്ക്.
  • ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ പഠനം ഉപേക്ഷിച്ച് പോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം എന്ന നേട്ടമാണ് കേരളം നേടിയെടുത്തിരിക്കുന്നത്.
  • കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ അഖിലേന്ത്യാ തലത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കിടയിലെ ശരാശരി കൊഴിഞ്ഞുപോക്ക് 4.13 ശതമാനമായിരുന്നുവെങ്കില്‍ അപ്പര്‍ പ്രൈമറിയില്‍ അത് 4.03 ശതമാനവും സെക്കന്‍ഡറി തലങ്ങളില്‍ 17.06 ശതമാനവുമാണ്.
  • സംസ്ഥാനത്തെ ജില്ലകളില്‍ ലോവര്‍ പ്രൈമറി ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്ക് ഇടുക്കി ജില്ലയിലാണുള്ളത് (0.43 ശതമാനം).
  • അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി കൊഴിഞ്ഞുപോക്ക് നിരക്കുള്ളത് (0.20 ശതമാനം).
  • ഇതിന് തൊട്ട് താഴെയുള്ള സ്ഥാനത്ത് ഇടുക്കി നില്‍ക്കുന്നു (0.17 ശതമാനം). അതേ സമയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് നിരക്കുള്ളത്. 1.54 ശതമാനമാണ് അവിടെ നിരക്ക്. തൊട്ടുപിറകില്‍ 0.36 ശതമാനമായി ഇടുക്കിയും 0.28 ശതമാനവുമായി എറണാകുളവും യഥാക്രമം ഉണ്ട്.

    അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി കൊഴിഞ്ഞുപോക്ക് നിരക്കുള്ളത്
  • കഴിഞ്ഞ 3 വര്‍ഷത്തില്‍ എസ് സി-എസ് ടി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് നിര്‍ണായകമാം വിധം കുറഞ്ഞിരിക്കുന്നു. എന്നാല്‍ എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റ് വിദ്യാര്‍ഥികള്‍ക്കിടയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു.
  • 2018-19 കാലഘട്ടത്തില്‍ കേരളത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 0.12 ശതമാനമായി കുറഞ്ഞു. 2016-17 കാലഘട്ടത്തിലെ 0.26 ശതമാനം എന്ന നിരക്കില്‍ നിന്നാണ് ഈ കുറവ്. അതേ സമയം എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലെ നിരക്ക് 2.27 ശതമാനം എന്ന നിലയില്‍ നിന്നും 1.29 ശതമാനം എന്ന നിലയിലേക്കും കുറഞ്ഞു.

2018-19 കാലഘട്ടത്തില്‍ ജില്ല തിരിച്ചും മാനേജ്‌മെന്‍റ് തിരിച്ചുമുള്ള സ്‌കൂളുകളിലെ എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലുള്ള കൊഴിഞ്ഞുപോക്കിന്‍റെ വിശദാംശങ്ങള്‍

  • മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ എസ് ടി വിദ്യാര്‍ഥികള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് നിരക്ക് കേരളത്തിന്‍റെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് നില്‍ക്കുന്നത്. അതുപോലെ കാസര്‍കോട്, ഇടുക്കി ജില്ലകളിലെ എസ് സി വിദ്യാര്‍ഥികളുടെ സ്ഥിതി വിശേഷം ഏറെ മെച്ചപ്പെട്ട് കേരള ശരാശരി തലത്തോടൊപ്പം എത്തിച്ചേര്‍ന്നിരിക്കുന്നു.

ഹൈസ്‌കൂള്‍ തലത്തില്‍ :

  • ഹൈസ്‌കൂള്‍ വിഭാഗത്തിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 2016-17 ലെ 0.33 ശതമാനം എന്ന നിലയില്‍ നിന്നും 2019-2020 കാലഘട്ടത്തില്‍ 0.15 ശതമാനമായി കുറഞ്ഞിരിക്കുന്നു.
  • പ്രൈമറി വിഭാഗത്തില്‍ ഈ നിരക്ക് 0.2 ശതമാനത്തില്‍ നിന്നും 0.11 ശതമാനമായും അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ 0.11 ശതമാനത്തില്‍ നിന്നും 0.6 ശതമാനമായും കുറഞ്ഞു.
  • ആലപ്പുഴ പോലുള്ള ചില ജില്ലകളില്‍ കൊഴിഞ്ഞുപോക്ക് നിരക്ക് 0.02 ശതമാനം എന്ന തോതില്‍ നിന്നും വളരെ അധികം കുറഞ്ഞിരിക്കുന്നു.
  • കഴിഞ്ഞ 5 വര്‍ഷത്തില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്.
  • സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ വ്യവസ്ഥയില്‍ പുതുതായി 6.79 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
  • ആധുനിക വല്‍ക്കരണവും ജന സൗഹാര്‍ദ്ദപരമായ സമീപനവും ചേര്‍ന്നുള്ള ഒരു നയമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്.
  • 2020ല്‍ സംസ്ഥാനത്ത് 2079 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ (എച്ച് എച്ച് എസ്) പ്രവര്‍ത്തിക്കുന്നുണ്ട്

ഈ അടുത്ത കാലത്ത് നിയമസഭയില്‍ വെച്ച സാമ്പത്തിക പുനരവലോകന റിപ്പോര്‍ട്ട് പറയുന്നത് 2019-20 വര്‍ഷത്തില്‍ സ്‌കൂളുകളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണം 2018-19 കാലഘട്ടത്തിലെ 37.04 ലക്ഷം എന്ന നിലയില്‍ നിന്നും 37.17 ലക്ഷമായി വര്‍ധിച്ചുവെന്നാണ്. എല്‍ പി വിഭാഗത്തിലെ പുതിയ പ്രവേശനത്തിലാണ് ഈ വര്‍ധന കൂടുതല്‍ പ്രതിഫലിച്ച് കാണുന്നത്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 156565 പുതിയ വിദ്യാര്‍ത്ഥികള്‍ 2017-18 വിദ്യാഭ്യാസ വര്‍ഷത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായത്തോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലുമായി പ്രവേശനം നേടിയിട്ടുണ്ട്. 2018-19 കാലഘട്ടത്തില്‍ ഈ കണക്ക് വീണ്ടും 185971 എന്ന നിരക്കിലേക്ക് ഉയര്‍ന്നപ്പോള്‍ 2019-20ല്‍ അത് 163558 ആയിരുന്നുവെന്നും പുനരവലോകനം പറയുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.