തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രൻ. ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് എടുത്തതാണ് ശോഭ സുരേന്ദ്രനെ ചൊടിപ്പിച്ചത്. ഊരൂട്ടമ്പലത്ത് നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശോഭ. എകെജി സെന്‍ററിലെ സെക്രട്ടറിയുടെ പണിയെടുക്കാൻ ടിക്കാറാം മീണയെ അനുവദിക്കില്ല. ആചാരനുഷ്ഠാനങ്ങളെ തകര്‍ക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ തൂക്കിലേറ്റി കളയുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളതെങ്കില്‍ രക്തസാക്ഷിയാകാന്‍ താൻ തയാറാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ
ടിക്കാറാം മീണയ്ക്കെതിരെ ശോഭ സുരേന്ദ്രൻ. എകെജി സെന്‍ററിലെ സെക്രട്ടറിയുടെ പണിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്നതെന്ന് ആരോപണം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രൻ. ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് എടുത്തതാണ് ശോഭ സുരേന്ദ്രനെ ചൊടിപ്പിച്ചത്. ഊരൂട്ടമ്പലത്ത് നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശോഭ. എകെജി സെന്‍ററിലെ സെക്രട്ടറിയുടെ പണിയെടുക്കാൻ ടിക്കാറാം മീണയെ അനുവദിക്കില്ല. ആചാരനുഷ്ഠാനങ്ങളെ തകര്‍ക്കാൻ ശ്രമിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ തൂക്കിലേറ്റി കളയുമെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളതെങ്കില്‍ രക്തസാക്ഷിയാകാന്‍ താൻ തയാറാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ദൃശ്യങ്ങൾ @ M0J0