ETV Bharat / city

ശബരിമല വിമാനത്താവളം; സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഒരു ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017ലാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്

ശബരിമല വിമാനത്താവളം  ശബരിമല വിമാനത്താവളം വാര്‍ത്ത  ശബരിമല വിമാനത്താവളം മുഖ്യമന്ത്രി വാര്‍ത്ത  ശബരിമല വിമാനത്താവള പദ്ധതി വാര്‍ത്ത  ശബരിമല വിമാനത്താവള പദ്ധതി  ശബരിമല വിമാനത്താവളം പിണറായി വാര്‍ത്ത  ശബരിമല വിമാനത്താവളം മുഖ്യമന്ത്രി നിയമസഭ വാര്‍ത്ത  ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം വാര്‍ത്ത  ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം  sabarimala airport project  sabarimala airport project news  sabarimala airport project chief minister news  sabarimala airport news  sabarimala airport chief minister news  sabarimala green field airport news
ശബരിമല വിമാനത്താവളം: സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Oct 8, 2021, 12:12 PM IST

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജയരാജ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്‍റെ സ്‌പെഷ്യല്‍ ഓഫിസറായി മുന്‍ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായിരുന്ന വി തുളസീദാസിനെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്‍റേഷനെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. നിര്‍ദ്ദിഷ്‌ട വിമാനത്താവളത്തിന്‍റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു.

പ്രസ്‌തുത കണ്‍സള്‍ട്ടന്‍റ് സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം

വിമാനത്താവള നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡിപിആര്‍ തയ്യാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെയാണ് ചുമതലപ്പെടുത്തുയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയ്ക്ക് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണനാണ് നിയമസഭയിൽ മറുപടി നൽകിയത്.

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഒരു ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017ലാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ആധികാരിക ഏജന്‍സി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

Also read: ശബരിമല വിമാനത്താവളം : ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.