തിരുവനന്തപുരം: ദേശീയ പുരസ്‌കാരം നേടിയ 'ആളൊരുക്ക'ത്തിന് ശേഷം വി.സി അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള എന്‍റര്‍ടെയിനര്‍ ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്'.
എണ്‍പതുകളിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രമാണ് 'സബാഷ് ചന്ദ്രബോസ്' എന്നാണ് 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും ജോണി ആന്‍റണിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ബോളിവുഡ് താരം മുകേഷ് തിവാരിയും സുപ്രധാന വേഷത്തിലെത്തും.
- " class="align-text-top noRightClick twitterSection" data="">
ഫാക്‌ടറി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ഇർഷാദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ജോളിവുഡ് മുവീസിന്‍റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്‍റെ ആദ്യ ചിത്രം 'ആളൊരുക്കം' നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്. 'ഉണ്ട' എന്ന സിനിമയ്ക്ക് ശേഷം സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'സബാഷ് ചന്ദ്രബോസ്'.
Sabaash Chandrabose release: ഓഗസ്‌റ്റ് 5ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രമുഖ വിഷ്വൽ ഇഫക്‌സ് ഡിസൈനേഴ്‌സായ ഡ്രിക് എഫ് എക്‌സാണ് ചിത്രത്തിന്‍റെ മോഷൻ പോസ്‌റ്റര്‍ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്‌റ്റുഡിയോസ് ആണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത്.