ETV Bharat / city

'തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടാകില്ല' ; പോസ്റ്റർ ഒട്ടിക്കുന്നവർ പാര്‍ട്ടി ശത്രുക്കളെന്ന് വി.ഡി.സതീശന്‍

author img

By

Published : Aug 25, 2021, 3:17 PM IST

Updated : Aug 25, 2021, 3:48 PM IST

തന്‍റെ പേരില്‍ ഒരു ഗ്രൂപ്പുമുണ്ടാകില്ലെന്നും അതില്‍ ചേരാന്‍ ആരും കാത്തിരിക്കേണ്ടെന്നും വി.ഡി സതീശൻ

വി.ഡി.സതീശന്‍ വാർത്ത  പോസ്റ്റർ ഒട്ടിക്കുന്നവർ പാര്‍ട്ടിയുടെ ശത്രുക്കൾ  വി.ഡി സതീശനെതിരെ പോസ്റ്റർ  പ്രതികരണവുമായി വി.ഡി സതീശൻ  വി.ഡി സതീശൻ  സതീശനെതിരെ പോസ്റ്ററുകൾ  VD SATHEESHAN ON POSTERS IN ERNAKULAM  VD SATHEESHAN news  VD SATHEESHAN latest news  POSTERS against VD SATHEESHAN  VD SATHEESHAN posters
പോസ്റ്റർ ഒട്ടിക്കുന്നവർ പാര്‍ട്ടിയുടെ ശത്രുക്കളെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം : എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി വി.ഡി.സതീശന്‍. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്.

തങ്ങളൊക്കെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോള്‍ ഗ്രൂപ്പുകളെക്കാള്‍ വലുതാണ് പാര്‍ട്ടിയെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്.

തന്‍റെ പേരില്‍ ഒരു ഗ്രൂപ്പുമുണ്ടാകില്ല. അതില്‍ ചേരാന്‍ ആരും കാത്തിരിക്കേണ്ടെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

പോസ്റ്റർ ഒട്ടിക്കുന്നവർ പാര്‍ട്ടി ശത്രുക്കളെന്ന് വി.ഡി.സതീശന്‍

പാര്‍ട്ടി നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴ്‌പ്പെടുന്ന പ്രശ്‌നമില്ല.

തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച അഞ്ച് മേഖലാസമിതികളും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി ഇത് ചര്‍ച്ച ചെയ്‌ത് ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ ഇല്ലാത്തവിധം നടപടി സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

വി.ഡി സതീശനെതിരെ പ്രതിഷേധ പോസ്റ്റർ

കോൺഗ്രസ് പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി സതീശന്‍റെ പൊയ്‌മുഖം തിരിച്ചറിയണമെന്നായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിന് മുന്നില്‍ പതിച്ച പോസ്റ്ററിലുണ്ടായിരുന്നത്.

ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റർ.

സ്വന്തം ഗ്രൂപ്പുകാരനെ ഡി.സി.സി പ്രസിഡന്‍റ് ആക്കാനായി കിണഞ്ഞുശ്രമിക്കുന്ന വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

യഥാർഥ കോൺഗ്രസ് പ്രവർത്തകർ തയ്യാറാക്കിയത് എന്ന് അവകാശപ്പെട്ടായിരുന്നു പോസ്റ്റര്‍.

READ MORE: അവഗണന സഹിക്കാനാകില്ല; വിഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം

Last Updated : Aug 25, 2021, 3:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.