ETV Bharat / city

സംസ്ഥാനത്തെ റേഷന്‍ വിതരണം കാര്യക്ഷമമെന്ന് മുഖ്യമന്ത്രി

31 ലക്ഷം വരുന്ന പിങ്ക് കാര്‍ഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ

ration distribution  cm press meet  പിണറായി വിജയൻ വാര്‍ത്തകള്‍  റേഷന്‍ വിതരണം
സംസ്ഥാനത്തെ റേഷന്‍ വിതരണം കാര്യക്ഷമമെന്ന് മുഖ്യമന്ത്രി
author img

By

Published : Apr 21, 2020, 8:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കഴിയുന്ന കുടുംബങ്ങൾക് മികച്ച രീതിയിൽ റേഷൻ വിതരണം ചെയ്യാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 96.6 ശതമാനം കാര്‍ഡുടമകൾക്കും റേഷൻ എത്തിക്കാൻ സര്‍ക്കാരിനായി. മെയ് മാസത്തെ വിതരണത്തിന് അരിയും സാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിൽപ്പെടുത്തി സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് റേഷൻ വിതരണം ഇന്നലെ ആരംഭിച്ചതായും ഏപ്രിൽ 26 ന് അവസാനിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കൂടാതെ 31 ലക്ഷം വരുന്ന പിങ്ക് കാര്‍ഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റ് നൽകി.

അതേസമയം ഹോട്ട്‌സ്‌പോട്ടുകളായി രജിസ്റ്റര്‍ ചെയ്ത ഇടങ്ങളിൽ സന്നദ്ധ പ്രവര്‍ത്തകര്‍ കിറ്റുകൾ വീടുകളിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന സിവിൽ സപ്ലൈസ് ജീവനക്കാരുടെയും റേഷൻകടകളിലെ ജീവനക്കാരുടെയും കുടുംബശ്രീ, കയറ്റിറക്ക് തൊഴിലാളികളുടെയും ലോറി തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം മികച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കെല്ലാം നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള 21170 പൊലീസുകാരും ഫയര്‍ ആന്‍ഡ് റസ്ക്യു ടീമും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.