തിരുവനന്തപുരം: ലോകായുക്ത വിധിക്കെതിരെ രമേശ് ചെന്നിത്തല. വിധി യുക്തി ഭദ്രമല്ലെന്നും ജനങ്ങൾക്ക് ഈ വിധി വിശ്വസിക്കാൻ കഴിയാത്തതുമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സെർച്ച് കമ്മറ്റി പിരിച്ചുവിട്ട് പുതിയ ഒരാളെ നിയമിക്കുന്നത് സ്വജനപക്ഷപാതമല്ലാതെ പിന്നെയെന്താണെന്നും മന്ത്രി ബിന്ദുവിൻ്റെ ശിപാർശ എന്ത് നിയമനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.
തൻ്റെ വാദങ്ങൾ ഇപ്പോഴും പ്രസക്തമെന്നും നൂറ് ശതമാനം വസ്‌തുതാപരമാണെന്നും ചെന്നിത്തല പറഞ്ഞു. വിധി പകർപ്പ് കിട്ടിയതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
Also read: 'രമേശ് ചെന്നിത്തലയ്ക്ക് ഇച്ഛാഭംഗം, പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടപ്പെട്ട വിഷമം': മന്ത്രി ആർ. ബിന്ദു