തിരുവനന്തപുരം: കൊവിഡ് രോഗികൾക്കെതിരെയുള്ള തുടർച്ചയായ പീഡനങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ വകുപ്പിന്‍റെ ഗുരുതര വീഴ്ചയാണ് ഈ സംഭവങ്ങൾ എല്ലാം തെളിയിക്കുന്നത്. ആറന്മുളയിലെയും കുളത്തുപ്പുഴയിലെയും സംഭവങ്ങൾ കേരളത്തിന് നാണക്കേടാണ്. രോഗ പ്രതിരോധത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന സർക്കാരിന്‍റെ വീമ്പ് പറച്ചിൽ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. ഈ സംഭവങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം തങ്ങളുടെ നേട്ടമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കൊവിഡ് ബാധിതരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സർക്കാർ മറന്ന് പോയെന്നും ചെന്നിത്തല പറഞ്ഞു.
ആറൻമുളയും കുളത്തൂപ്പുഴയും: ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് - മുഖ്യമന്ത്രി
ആറന്മുളയിലെയും കുളത്തുപ്പുഴയിലെയും സംഭവങ്ങൾ ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.