ETV Bharat / city

സിബിഐ അന്വേഷണം; സര്‍ക്കാര്‍ ചെകുത്താൻ കുരിശു കണ്ട അവസ്ഥയിലെന്ന് ചെന്നിത്തല

മകനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കും എന്ന് കണ്ടാണ് കോടിയേരി ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala against government  CBI enquiry on life mission  സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  ലൈഫ് മിഷനില്‍ സിബിഐ അന്വേഷണം
സിബിഐ അന്വേഷണം; സര്‍ക്കാര്‍ ചെകുത്താൻ കുരിശു കണ്ട അവസ്ഥയിലെന്ന് ചെന്നിത്തല
author img

By

Published : Sep 28, 2020, 3:41 PM IST

തിരുവനന്തപുരം: സിബിഐ വരുമെന്ന് കേട്ടപ്പോഴെ വാലിൽ തീ പിടിച്ച അവസ്ഥയിലാണ് സിപിഎമ്മും ഭരണ നേതൃത്വവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെകുത്താൻ കുരിശ് കണ്ട അവസ്ഥയിലാണ് അവർ. വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകൾ നശിപ്പിക്കാനാണ് ശ്രമം. മകനെ മയക്കുമരുന്ന് കേസിൽ പ്രതിയാക്കും എന്ന് കണ്ടാണ് കോടിയേരി ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

സിബിഐ അന്വേഷണം; സര്‍ക്കാര്‍ ചെകുത്താൻ കുരിശു കണ്ട അവസ്ഥയിലെന്ന് ചെന്നിത്തല

ലൈഫ് മിഷൻ സിബിഐ അന്വേഷിക്കേണ്ട എന്ന അഭിപ്രായം ഉണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹംല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സമരങ്ങളെ കോർപ്പറേറ്റുകൾ സഹായിക്കുന്നു എന്ന കോടിയേരിയുടെ ആരോപണം പഴയ ഓർമ്മ വെച്ചാണ്. സോളാർ സമരത്തിന് കോർപ്പറേറ്റുകളുടെ കയ്യിൽ നിന്നും പണം പറ്റിയത് ആരാണ് എന്ന് എല്ലാവർക്കും അറിയാം. കോ- ലീ -ബി സഖ്യം എന്ന ആരോപണം പുളിച്ച സാമ്പാറാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തിന് കോൺഗ്രസിന് സർട്ടിഫിക്കറ്റ് നൽകാൻ കോടിയേരി വളർന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.