ETV Bharat / city

സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം വിവാദമാകുമ്പോൾ പിള്ളയുടെ പഞ്ചാബ് മോഡലും രാജിയും - സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം

കേരള കോൺഗ്രസ് പല വിഭാഗങ്ങളായി പിരിയുമ്പോഴെല്ലാം ആർ ബാലകൃഷ്‌ണ പിള്ള തന്‍റെ പഞ്ചാബ് മോഡല്‍ പ്രസംഗം ഓർത്തെടുക്കുമായിരുന്നു. കേരള കോൺഗ്രസിന് കേരള രാഷ്ട്രീയത്തിലുണ്ടായ തളർച്ചയ്ക്ക് കാരണമായി പോലും പഞ്ചാബ് മോഡല്‍ പ്രസംഗത്തെ പിള്ള വിലയിരുത്തിയിരുന്നു.

Punjab model r balakrishna pillai saji cheriyan unconstitutional speech
സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം ചർച്ചയാകുമ്പോൾ പിള്ളയുടെ പഞ്ചാബ് മോഡലും രാജിയും
author img

By

Published : Jul 5, 2022, 4:14 PM IST

"ജി ചെറിയാനായ ഞാൻ നിയമം വഴി സ്ഥാപിതമായ സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും, ഞാൻ കേരള സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനഃസാക്ഷിയെ മുൻനിർത്തിയും നിർവഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു". 2021 മെയ് 21ന് രണ്ടാം പിണറായി സർക്കാർ അധികാരമേല്‍ക്കുമ്പോൾ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എയായ സജി ചെറിയാൻ നടത്തിയ സത്യപ്രതിജ്ഞ വാചകമാണിത്.

വർഷം ഒന്നു കഴിഞ്ഞപ്പോൾ 2022 ജൂലായ് നാലിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്ത് കേരളത്തിന്‍റെ സാംസ്കാരിക, ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ നടത്തിയ പ്രസംഗത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്... " ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യൻ ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്".

സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം വിവാദമാകുമ്പോൾ പിള്ളയുടെ പഞ്ചാബ് മോഡലും രാജിയും

സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം സത്യപ്രതിജ്ഞ ലംഘനമാണെന്നും ഭരണഘടനയെ അപമാനിക്കുന്നതാണെന്നും യുഡിഎഫും ബിജെപിയും ആരോപിച്ചുകഴിഞ്ഞു. മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. എന്നാല്‍ മന്ത്രിയുടേത് നാക്ക് പിഴയാണെന്നാണ് സിപിഎം പറയുന്നത്. പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് മന്ത്രി സജി ചെറിയാനും പറയുന്നുണ്ട്. നിയമസഭയില്‍ മന്ത്രി ഖേദവും പ്രകടിപ്പിച്ചു. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നയാളാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഓർമയില്‍ പഴയൊരു പഞ്ചാബ് മോഡല്‍: മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനവും ഭരണഘടനയെ അപമാനിക്കലും അതിന്‍റെ പേരിലെ രാജിയും കേരളത്തില്‍ ആദ്യമല്ല. 1985 മെയ് 25ന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ കേരള കോൺഗ്രസിന്‍റെ സമരപ്രഖ്യാപന കൺവെൻഷൻ നടക്കുകയാണ്. വേദിയില്‍ തകർത്ത് പ്രസംഗിക്കുന്നത് കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്‌ണപിള്ള.

പാലക്കാട്ട്‌ അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. കേരളത്തോടുള്ള അവഗണന തുടർന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെ പോലെ ഖാലിസ്ഥാൻ മോഡല്‍ സമരത്തിന് നിർബന്ധിതരാകുമെന്ന് പ്രസംഗിച്ചുവെച്ചു. ഇന്ത്യൻ സർക്കാരിനും ഭരണഘടനയ്ക്കും എതിരായി പ്രവർത്തിക്കുന്ന വിഭാഗമായിരുന്നു ഖാലിസ്ഥാൻ വിഭാഗം.

ഈ പ്രസംഗം നടത്തുമ്പോൾ കെ കരുണാകരൻ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്നു ആർ ബാലകൃഷ്‌ണപിള്ള. പക്ഷേ ഭരണ കക്ഷിയായ കോൺഗ്രസും കേരള കോൺഗ്രസും തമ്മില്‍ നടക്കുന്ന തർക്കങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് നേതൃത്വം പിള്ളയുടെ പ്രസംഗം വിവാദമാക്കി. മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനമാണെന്ന ആരോപണം ശക്തമായി. ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജിയെത്തി. ഹർജി പരിഗണിച്ച കോടതി മന്ത്രിക്ക് എതിരെ പരാമർശം നടത്തി.

ഒടുവില്‍ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്‍റെ പേരില്‍ കെ കരുണാകരൻ മന്ത്രിസഭയില്‍ നിന്ന് ആർ ബാലകൃഷ്‌ണ പിള്ള പുറത്തായി. പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം ദേശീയ തലത്തില്‍ വരെ ചർച്ചയായി. രാജീവ് ഗാന്ധി വിഷയത്തില്‍ ഇടപെടുന്ന സാഹചര്യത്തിലാണ് കെ കരുണാകരൻ പിള്ളയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാല്‍ മരിക്കും വരെയും താൻ നടത്തിയ പ്രസംഗം ഭരണഘടന വിരുദ്ധമാണെന്നോ സത്യപ്രതിജ്ഞ ലംഘനമാണെന്നോ വിശ്വസിക്കാൻ ആർ ബാലകൃഷ്‌ണപിള്ള തയ്യാറായിരുന്നില്ല.

കേരള കോൺഗ്രസ് പല വിഭാഗങ്ങളായി പിരിയുമ്പോഴെല്ലാം പിള്ള തന്‍റെ പഞ്ചാബ് മോഡല്‍ പ്രസംഗം ഓർത്തെടുക്കുമായിരുന്നു. കേരള കോൺഗ്രസിന് കേരള രാഷ്ട്രീയത്തിലുണ്ടായ തളർച്ചയ്ക്ക് കാരണമായി പോലും പഞ്ചാബ് മോഡല്‍ പ്രസംഗത്തെ പിള്ള വിലയിരുത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.