ETV Bharat / city

ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ: യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

author img

By

Published : Aug 30, 2020, 7:58 PM IST

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് വനിത യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിന്‍റെ മതിൽ ചാടി.

യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം  സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം  ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ  Protests over the suicide of young man  PSC rank lists  പിഎസ്‌സി റാങ്ക് പട്ടിക
ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ, യുവജന സംഘടനകളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്‍റെ ആത്മഹത്യയ്ക്ക് കാരണം പിഎസ്‌സി റാങ്ക് പട്ടിക റദ്ദായതിലെ മനോ വിഷമമാണെന്ന് ആരോപിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. യുവമോർച്ച, എബിവിപി പ്രവർത്തകർക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

രണ്ട് വനിത യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിൽ ചാടിക്കടന്ന് സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ചു. വനിത പ്രവർത്തകരായ വീണ.എസ്.നായർ, റിജി റഷീദ് എന്നിവരാണ് പ്രതിഷേധത്തിനിടെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് സെക്രട്ടേറിയറ്റ് കോമ്പൗണ്ടിൽ പ്രവേശിച്ചത്. ഇവരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കി. തൊട്ടുപിന്നാലെ പ്രതിഷേധവുമായെത്തിയ യൂത്ത് ലീഗ് മാർച്ചിലും നേരിയ സംഘർഷമുണ്ടായി. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.