ETV Bharat / city

കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം ; തീരുമാനം മന്ത്രിസഭായോഗത്തില്‍ - കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്

വിഷപ്രയോഗം, സ്ഫോടക വസ്‌തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല

power to grant permission to shoot wild boar to local authorities  കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം  കാട്ടുപന്നി ശല്യം  കാട്ടുപന്നികളെ കൊല്ലാൻ ഇനിമുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം  local body chiefs can grant permission for killing wild boars  കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  WILD BOAR ATTACKS IN KERALA
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
author img

By

Published : May 25, 2022, 3:28 PM IST

തിരുവനന്തപുരം : കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്യജീവി ചട്ടം പാലിച്ച് കാട്ടുപന്നികളെ കൊല്ലാന്‍ അനുമതി നല്‍കാനാണ് മന്ത്രിസഭായോഗത്തിന്‍റെ നിര്‍ദ്ദേശം.

നൂറ് ഏക്കര്‍ വരെ വിസ്‌തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്‌ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവുചെയ്യണം. അതിന്‍റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം.

കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാസമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്താക്കിയിട്ടുണ്ട്. വിഷപ്രയോഗം, സ്ഫോടക വസ്‌തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല.

സംസ്ഥാനത്ത് ജനവാസമേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൃഷിനാശം വ്യാപകമായതോടെ കേന്ദ്രനിയമ പ്രകാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അധികാരം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടി നല്‍കണമെന്നത് കര്‍ഷകരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി ഇതിന്‍റെ ഭാഗമായി നിയമിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാമെന്നും മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.