തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോത്തൻകോട് യു.പി. സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ സഹായം. വിദ്യാർഥികൾ സ്വരൂപിച്ചു വച്ചിരുന്ന തുക മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി.
യു.പി. സ്‌കൂളിലെ വിദ്യാർഥികൾ (10150 രൂപ), ഗൗതം, ഗൗരി (2001രൂപ), ഇസ്‌ന രതീഷ് (1010 രൂപ) ബെക്കി (1005 രൂപ), ദയ (3000 രൂപ) മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ജെ. സുലോചനയുടെ ക്ഷേമ പെൻഷൻ തുക ( 1500 രൂപ) ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. വേണുഗോപാലൻനായർ ഒരു മാസത്തെ ഓണറ്റേറിയം (12300 രൂപ) എന്നിവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്തംഗം എസ്. രാധാദേവി, സ്‌കൂൾ പി.ടി.എ. പ്രസിഡന്‍റ് ഷംനാദ്, പഞ്ചായത്തംഗങ്ങളായ എസ്.വി. സജിത്ത്, റിയാസ്, പഞ്ചായത്ത് സെക്രട്ടറി സുനിൽ.വി. അബ്ബാസ്, മുൻ പഞ്ചായത്തംഗം ടി.ആർ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.