ETV Bharat / city

നഗരാതിര്‍ത്തികള്‍ അടച്ച് തലസ്ഥാനത്ത് കര്‍ശന പൊലീസ് പരിശോധന - ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ

നിലവില്‍ ആറ് വഴികളിലൂടെ മാത്രമാണ് നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്

police in trivandrum city boarders  കൊവിഡ് ഹോട്ട്‌സ്‌പോട്ട്  തിരുവനന്തപുരം നഗരാതിര്‍ത്തി  ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ  പൊലീസ് ബാരിക്കേഡ്
പൊലീസ് പരിശോധന
author img

By

Published : Apr 21, 2020, 2:16 PM IST

തിരുവനന്തപുരം: കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം നഗരത്തിലേക്കുള്ള അതിർത്തികൾ അടച്ച് ശക്തമായ പൊലീസ് പരിശോധന. അത്യാവശ്യമല്ലാത്ത കാരണങ്ങൾ പറഞ്ഞെത്തുന്നവരെ രേഖകൾ പരിശോധിച്ച് തിരിച്ചയക്കുകയാണ് പൊലീസ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കഴിഞ്ഞ ദിവസം ജനങ്ങള്‍ ക്രമാതീതമായി നഗരത്തിലെത്തിയ പശ്ചാത്തലത്തിലാണ് അതിർത്തികളിൽ പരിശോധന ശക്തമാക്കിയത്.

തിരുവനന്തപുരം നഗരാതിര്‍ത്തികള്‍ അടച്ച് കര്‍ശന പൊലീസ് പരിശോധന

മണ്ണന്തലക്ക് സമീപം മരുതൂർ, കഴക്കൂട്ടത്തിനു സമീപം വെട്ടുറോഡ്, പേരൂർക്കടക്ക് സമീപം വഴയില, പൂജപ്പുരക്ക് സമീപം കുണ്ടമൺകടവ്, നേമത്തിനു സമീപം പ്രാവച്ചമ്പലം, വിഴിഞ്ഞത്തിനു സമീപം മുക്കോല എന്നീ വഴികളിലൂടെ മാത്രമാണ് നഗരത്തിൽ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇവിടെയെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന കർശനമാക്കി. നഗരവുമായി അതിർത്തി പങ്കിടുന്ന മറ്റു വഴികളെല്ലാം അടച്ചു. അത്യാവശ്യങ്ങൾക്ക് മാത്രമാണ് പൊലീസ് പാസ് അനുവദിച്ചിട്ടുള്ളത്. നഗരത്തിൽ കൂടുതൽ ചെക്കിംങ് പോയിന്‍റുകളും സ്ഥാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.