ETV Bharat / city

ശിവശങ്കറിനെ സംരക്ഷിക്കുന്നത് ബ്ലാക്ക് മെയിലിന് വഴങ്ങിയെന്ന് പികെ കൃഷ്ണദാസ് - pk krishnadas against cm pinarayi

ശിവശങ്കർ സത്യം പറഞ്ഞാൽ സർക്കാർ രാജിവെയ്‌ക്കുന്നതിനൊപ്പം സിപിഎം പിരിച്ചുവിടേണ്ടി വരുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

സ്വർണക്കടത്ത് കേസ്  ശശി തരൂരിനെതിരെ പികെ കൃഷ്ണദാസ്  മുഖ്യമന്ത്രിക്കെതിരെ പികെ കൃഷ്ണദാസ്  pk krishnadas against cm pinarayi  bjp pk krishnadas
സര്‍ക്കാര്‍ ശിവശങ്കറിനെ സംരക്ഷിക്കുന്നത് ബ്ലാക്ക് മെയിലിന് വഴങ്ങിയെന്ന് പികെ കൃഷ്ണദാസ്
author img

By

Published : Oct 20, 2020, 3:52 PM IST

തിരുവനന്തപുരം: എം ശിവശങ്കർ മുഖ്യമന്ത്രിയേയും സിപിഎം നേതാക്കളെയും ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ശിവശങ്കറിനെ ഭയന്നാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും കഴിയുന്നത്. ശിവശങ്കർ സത്യം പറഞ്ഞാൽ സർക്കാർ രാജിവെയ്‌ക്കേണ്ടി വരും. സിപിഎം പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാകും. ഇതുകൊണ്ടാണ് സർക്കാർ ശിവശങ്കറിനെ സംരക്ഷിക്കുന്നത്. സ്വർണക്കടത്തിൻ്റെയും എല്ലാ ക്രമക്കേടുകളുടെയും തുടക്കം ക്ലിഫ് ഹൗസിൽ നിന്നാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

സര്‍ക്കാര്‍ ശിവശങ്കറിനെ സംരക്ഷിക്കുന്നത് ബ്ലാക്ക് മെയിലിന് വഴങ്ങിയെന്ന് പികെ കൃഷ്ണദാസ്

ശശി തരൂർ ഒറ്റുകാരനായി അധഃപതിച്ചു. ഇന്ത്യയെക്കുറിച്ച് പാക് മാധ്യമങ്ങളോട് നടത്തിയത് രാജ്യ വിരുദ്ധ പരാമർശങ്ങളാണ്. എന്താണ് ഇതിൻ്റെ ചേതോവികാരമെന്ന് തരൂർ വ്യക്തമാക്കണം. വെൽഫയർ പാർട്ടിയുമായി ഏത് തരത്തിലുള്ള സഹകരണമാണ് യുഡിഎഫിനെന്ന് കോൺഗ്രസ് വിശദമാക്കണമെന്നും പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.