ETV Bharat / city

പി.ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണം; സ്‌പീക്കര്‍ക്ക് കത്തയച്ച് ജോസ് പക്ഷം - ജോസ്‌ കെ മാണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന വിപ്പ് ലംഘിച്ചുവെന്ന് കാട്ടിയാണ് നടപടി

PJ Joseph and Mons Joseph  Jose k mani group sends a letter to the speaker  സ്‌പീക്കര്‍ക്ക് കത്തയച്ച് ജോസ് പക്ഷം  ജോസ്‌ കെ മാണി  കേരള കോണ്‍ഗ്രസ് വാര്‍ത്തകള്‍
പി.ജെ ജോസഫിനെയും, മോൻസ് ജോസഫിനെ ആയോഗ്യരാക്കണം; സ്‌പീക്കര്‍ക്ക് കത്തയച്ച് ജോസ് പക്ഷം
author img

By

Published : Sep 22, 2020, 5:04 PM IST

തിരുവനന്തപുരം: പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ ആയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കർക്ക് കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന്‍റെ കത്ത്. എൻ ജയരാജ് എംഎൽഎ ആണ് കത്ത് കൈമാറിയത്. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ഇരുവരെയും അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം വിളിച്ച പാർട്ടി സ്‌റ്റിയറിങ് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് തെരെഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.