ETV Bharat / city

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി - pinarayi vijayan

ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്ക് മുകളിൽ അവരോധിക്കുന്നത് സഹകരണാത്‌മക ഫെഡറലിസം എന്ന തത്വത്തിനു വിരുദ്ധമാണെന്നും അത് രാജ്യത്തെ അഖണ്ഡതയെ തകർക്കുമെന്നും മുഖ്യമന്ത്രി

പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി  ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്ന് മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  പിണറായി വിജയൻ  ഫെഡറൽ തത്വങ്ങൾ  ഹിന്ദി ഭാഷ നിർബന്ധമാക്കുന്നു  Pinarayi Vijayan wrote letter to Prime Minister  ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല  making Hindi language compulsory  ഫെഡറലിസം  Federalism
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
author img

By

Published : Oct 11, 2022, 9:43 PM IST

തിരുവനന്തപുരം: രാജ്യത്ത് ഒരു ഭാഷയെ മറ്റു ഭാഷകൾക്കു മുകളിൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്ര സർവിസുകളിലേക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത അധ്യയന ഭാഷയാക്കാനുമുള്ള പാർലമെൻ്റിൻ്റെ ഔദ്യോഗിക ഭാഷാസമിതി ശുപാർശയെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിൻ്റെ നിലപാട് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചത്.

പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി  ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്ന് മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  പിണറായി വിജയൻ  ഫെഡറൽ തത്വങ്ങൾ  ഹിന്ദി ഭാഷ നിർബന്ധമാക്കുന്നു  Pinarayi Vijayan wrote letter to Prime Minister  ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല  making Hindi language compulsory  ഫെഡറലിസം  Federalism
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂർണരൂപം

സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന 'നാനാത്വത്തിൽ ഏകത്വമെന്ന' സങ്കൽപ്പമാണ് ഇന്ത്യയുടെ സത്തയെ നിർണയിക്കുന്നത്. ഇത് അംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്‌ണുതയും പരസ്‌പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്.

ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്ക് മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകർക്കും. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. തൊഴിൽ പരീക്ഷകൾ ഹിന്ദിയിലാക്കുന്നത് രാജ്യത്തെ ഒരു വലിയ ശതമാനം ചെറുപ്പക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ കാരണമാകും.

മാത്രമല്ല ഹിന്ദി അടിച്ചേൽപ്പിക്കുന്നത് സഹകരണാത്‌മക ഫെഡറലിസം എന്ന തത്വത്തിനു വിരുദ്ധവുമാണ്. ഇക്കാരണങ്ങൾ കണക്കിലെടുത്ത് ഹിന്ദി വത്‌ക്കരണത്തിനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.