തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്ന് വര്‍ഷം മുമ്പ് നടന്ന ചരിത്ര കോണ്‍ഗ്രസിലെ വിഷയങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് പൗരത്വ നിയമഭേദഗതി വീണ്ടും ചര്‍ച്ചയാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ഇപ്പോള്‍ പഴയ കാര്യങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ്. എന്നാൽ ഇത് കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
രാജ്യത്തെ പൗരത്വം മതത്തിന്‍റെ പേരില്‍ തരംതിരിക്കാനാണ് ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ല. ഇടതുപക്ഷം ഉള്ളിടത്തോളം കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ഇപ്പോള്‍ പഴയ കാര്യങ്ങള്‍ പൊടി തട്ടിയെടുക്കുകയാണ്. ഇത് കേരളത്തില്‍ നടക്കില്ല. കൊവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞ് പൗരത്വ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനുള്ള ശ്രമമാണ് ഗവര്‍ണറെ കൊണ്ട് നടത്തുന്നത്.
ലോകം ആദരിക്കുന്ന ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നും വിശേഷിപ്പിച്ചു. ഇത് ആര്‍എസ്‌എസിന്‍റെ നിലപാടുകളുടെ ആവര്‍ത്തനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.