ETV Bharat / city

ഭാരത് ജോഡോ യാത്രയ്‌ക്കിടെ പോക്കറ്റടി; നാലംഗ സംഘത്തിനായുള്ള തെരച്ചിൽ തുടരുന്നു - പദയാത്രക്കിടെ പോക്കറ്റടി

രാഹുൽ ഗാന്ധിയെ കാണാൻ എത്തിയവരുടെയും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരുടെയും പേഴ്‌സും പണവും നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്.

pickpocket gang in bharat jodo yathra  bharat jodo crime news  bharat jodo yathra  pickpocket gang entered in bharat jodo yathra
ഭാരത് ജോഡോ യാത്രയ്‌ക്കിടെ പോക്കറ്റടി: നാലംഗ സംഘത്തിന് വേണ്ടി തെരച്ചിൽ തുടരുന്നു
author img

By

Published : Sep 12, 2022, 3:56 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കയറിക്കൂടി പോക്കറ്റടി സംഘം. നേമം, കരമന ഭാഗങ്ങളിൽ നിന്നുള്ള യാത്രയിലാണ് നാലംഗ പോക്കറ്റടി സംഘം കടന്നുകൂടിയത്. പോക്കറ്റടി സംഘത്തെ തിരിച്ചറിഞ്ഞതായി സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ അറിയിച്ചു.

പോക്കറ്റടി സംഘത്തിന്‍റെ സിസിടിവി ദൃശ്യം

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പലരുടെയും പേഴ്‌സും പണവും നഷ്‌ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലംഗ പോക്കറ്റടി സംഘത്തെ കണ്ടെത്തിയത്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (12.09.2022) വൈകിട്ട് നടക്കുന്ന ഘോഷയാത്രയ്ക്ക് നഗരത്തിൽ വൻ തിരക്കുണ്ടാകും.

ഇതിന് മുൻപ് സംഘത്തെ പിടികൂടാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. ഷാഡോ പൊലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.

Also read: ഭാരത് ജോഡോ യാത്ര : തിരുവനന്തപുരത്തെ പര്യടനത്തിന്‍റെ ആദ്യ ഘട്ടം പട്ടത്ത് അവസാനിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.