തിരുവനന്തപുരം: കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് വിഷയത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. ചാരിറ്റി ഓർഗനൈസേഷന്‍റെ ഡോക്യുമെന്‍ററി പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യാൻ കോട്ടൺഹിൽ സ്‌കൂളിലെത്തിയ മന്ത്രി ആന്‍റണി രാജുവിനെ രക്ഷിതാക്കൾ തടഞ്ഞുനിർത്തി പരാതി അറിയിച്ചു. രക്ഷിതാക്കളുടെ പരാതി അനുഭാവപൂർവം കേട്ട മന്ത്രി സ്‌കൂളിൽ സിസിടിവി സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് ഉറപ്പ് നൽകി.
സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരിയെ നിയോഗിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് (21.07.2022) സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി.
തങ്ങളെ അനുസരിച്ചില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. മുതിർന്ന വിദ്യാർഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Also read: കോട്ടണ്‍ഹിൽ സ്‌കൂളിലെ റാഗിങ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി