ETV Bharat / city

പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ തകരുന്നു; സംരക്ഷണം ഒരുക്കണമെന്ന് സർക്കാരുകളോട് ജനം

കേരള, തമിഴ്‌നാട് സർക്കാരുകളുടെ തർക്കങ്ങളെ തുടർന്ന് നാശത്തിന്‍റെ വക്കിലാണ് പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ.

തക്കല പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ  കടൽഭിത്തികൾ നിലം പൊത്തി  കേരള-തമിഴ്‌നാട് സർക്കാരിന്‍റെ തർക്കം  Padmanabhapuram Palace wall collapses  civilians asks for protection
പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ തകരുന്നു; സംരക്ഷണം ഒരുക്കണമെന്ന് സർക്കാരുകളോട് ജനം
author img

By

Published : Dec 9, 2021, 10:15 AM IST

തിരുവനന്തപുരം: തക്കല പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ തകർന്നു വീണു. അപകടത്തിൽ പ്രദേശവാസിയുടെ ഇരുചക്രവാഹനം കല്ലിനടിയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് കോട്ടയുടെ ഒരു ഭാഗത്തെ കടൽഭിത്തികൾ നിലംപൊത്തിയത്. കോട്ടയ്ക്ക് മുന്നിൽ താമസിക്കുന്ന സേവ്യാറിന്‍റെ ഇരുചക്രവാഹനമാണ് കൂറ്റൻ ശിലാനിർമിതിയുടെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയത്.

അപകട സമയം പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി. കന്യാകുമാരി ജില്ലയിലെ തക്കല പ്രദേശത്താണ് പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ജില്ല തമിഴ്‌നാടിനോട് കൂട്ടിച്ചേർക്കപ്പെട്ടപ്പോൾ തിരുവിതാംകൂർ രാജ്യത്തിലെ പത്മനാഭപുരം കൊട്ടാരത്തിന്‍റെ പരിപാലന ഉത്തരവാദിത്വം കേരള സർക്കാർ തുടർന്നിരുന്നു.

പത്മനാഭപുരം കൊട്ടാരത്തിന്‍റെ കോട്ടമതിൽ തകരുന്നു; സംരക്ഷണം ഒരുക്കണമെന്ന് സർക്കാരുകളോട് ജനം

1741ൽ ഏകദേശം ആറ് മൈൽ ദൂരത്തിൽ 186 ഏക്കർ വിസ്‌തൃതിയിൽ നിർമിച്ചതാണ് കോട്ട മതിൽ. ദിവസേന നിരവധി സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് കൊട്ടാരത്തില്‍ എത്തുന്നത്. ഏകദേശം 50 വർഷം മുമ്പ് വരെ കൊട്ടാരത്തിന്‍റെ കോട്ടമതില്‍ കേരള സർക്കാർ ശരിയായ രീതിയിൽ പരിപാലിക്കപ്പെട്ടിരുന്നു. എന്നാൽ ഇരു സർക്കാരുകളുടെയും അവകാശ തർക്കങ്ങൾ ക്ഷേത്രമതിലിന്‍റെ സംരക്ഷണത്തെയും കാര്യമായി ബാധിച്ചു.

ഭിത്തിയിൽ വളർന്നു നിൽക്കുന്ന ചെറു മരങ്ങളും കുറ്റി മുള്ളുകളും കോട്ടയുടെ ഭിത്തികൾ നശിക്കാനും ബലക്ഷയത്തിനും ഇടവരുത്തി. പരിസരവാസികൾ നിരവധി തവണ അധികൃതർക്ക് മുൻപിൽ ചൂണ്ടിക്കാട്ടിയെങ്കിലും മൗനം പാലിക്കുകയായിരുന്നു. പത്മനാഭപുരം കോട്ട മതിൽ സംരക്ഷിച്ച് പരിസര വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

ALSO READ: 'അറബിക്കടലിൻ്റെ സിംഹം', മരയ്ക്കാറിന്‍റെ ഒളിമങ്ങാത്ത ഓര്‍മകളുമായി കോഴിക്കോട്ടെ സ്മാരകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.