തിരുവനന്തപുരം: ദുരന്ത സാധ്യത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മുന്നറിയിപ്പ് സംവിധാനത്തിൽ പോരായ്‌മകളുണ്ടോ, രക്ഷാപ്രവർത്തനം വൈകിയോ തുടങ്ങിയ കാര്യങ്ങൾ പരിശോധിയ്ക്കണമെന്നും പ്രതിപക്ഷത്ത് നിന്ന് കെ ബാബു എംഎൽഎ ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ വിദഗ്‌ധ ഉപദേശകസമിതിയുടെ നിർദേശം തേടി മാറ്റങ്ങൾ വരുത്തണം. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം അനുവദിയ്ക്കാൻ അടിയന്തര നടപടി സ്വീകരിയ്ക്കണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണ പിന്തുണ നൽകുന്നതായും കെ ബാബു എംഎൽഎ പറഞ്ഞു.
Also read: മഴക്കെടുതി; നിയമസഭ സമ്മേളന ദിനങ്ങള്‍ പുനഃക്രമീകരിക്കും