തിരുവനന്തപുരം: പെട്രോളിന്‍റെ അധികനികുതി വേണ്ടെന്നുവെച്ച് സംസ്ഥാന സർക്കാർ ജനങ്ങളുടെ ഭാരം കുറയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ ക്രൂഡോയിൽ വിലവർധന ഉണ്ടായിരുന്ന കാലത്ത് പോലും വേണ്ടെന്ന് വെച്ചത് 618 കോടിയാണ്. ക്രൂഡ് ഓയില്‍ വില വർധന ഇല്ലാത്ത കാലത്ത് ഇന്ധനവിലയുടെ പകുതിയിലേറെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി ഈടാക്കുന്നത് രാജ്യത്തെ മുൻപ് ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ്.
സര്‍ക്കാരുകളുടെ പകൽകൊള്ള അവസാനിപ്പിക്കണം. കൊവിഡ് കാലത്ത് വീർപ്പുമുട്ടുന്ന ജനങ്ങളോടുള്ള സർക്കാരുകളുടെ ക്രൂരവിനോദമാണിതെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. എഐസിസി ആഹ്വാന പ്രകാരം ഇന്ധനവില വർധനവിനെതിരെ പെട്രോൾ പമ്പുകളിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more: ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്