തിരുവനന്തപുരം: മാജിക് പ്ലാനറ്റിന്‍റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അതിഥിയായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവുമെത്തി. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്‍റെ ഭരണകാലത്ത് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞ മാജിക് പ്ലാനറ്റ് ഇന്ന് അക്ഷരാര്‍ഥത്തില്‍ ഒരു അത്ഭുതലോകമായി മാറിയിരിക്കുകയാണെന്ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 18 വയസുവരെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. എന്നാല്‍ അതിനുമപ്പുറം അവര്‍ക്ക് തൊഴില്‍ നല്‍കുന്ന രീതിയിലേക്ക് മാജിക് പ്ലാനറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. മാജിക് പ്ലാനറ്റില്‍ കുടുംബസമേതം എത്തിയ മുന്‍മുഖ്യമന്ത്രിയെ മാജിക് പ്ലാനറ്റ് എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും പ്ലാനറ്റിലെ ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
മാജിക് പ്ലാനറ്റിന്‍റെ ആറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് ഉമ്മന്‍ചാണ്ടിയും കുടുംബവും - ഉമ്മൻ ചാണ്ടി വാര്‍ത്തകള്‍
ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉമ്മൻ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് മാജിക് പ്ലാനറ്റ് തുറന്നത്.