തിരുവനന്തപുരം: വക്കത്ത് കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കടയ്ക്കാവൂർ പള്ളിമുക്ക് സ്വദേശി പ്രസാദ് (42 ) ആണ് മരിച്ചത്. പത്ത് അടിയോളം താഴ്ചയിലെ മണ്ണാണ് ഇടിഞ്ഞത്. പ്രസാദ് കിണറിനകത്ത് ജോലി ചെയ്യുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളും നാട്ടുകാരും പ്രസാദിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആറ്റിങ്ങൽ തിരുവനന്തപുരം ഫയർഫോഴ്സും കടയ്ക്കാവൂർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മൺവെട്ടി ഉപയോഗിച്ച് മണ്ണ് മാറ്റാൻ ഫയർഫോഴ്സ് ശ്രമിച്ചെങ്കിലും ഫലം കാണാതായതോടെ ജെസിബി ഉപയോഗിച്ച് നാലര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു - One die
കടയ്ക്കാവൂർ പള്ളിമുക്ക് സ്വദേശി പ്രസാദ് (42 ) ആണ് മരിച്ചത്