തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്‍.ഡി.എഫ് സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്‍റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. രാജകുടുംബത്തിന്‍റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഇന്നത്തെ വിധിയെ ശബരിമല വിഷയത്തിന്‍റെ വെളിച്ചത്തില്‍ സ്വാഗതം ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമായെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം; എല്‍.ഡി.എഫ് സർക്കാരിന് തിരിച്ചടിയെന്ന് ഉമ്മന്‍ചാണ്ടി - Ommenchandy on sreepadmanabha swamy temple
രാജകുടുംബത്തിന്‍റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.