ETV Bharat / city

ഇത്തവണ കര്‍ക്കടക വാവ് ബലിതര്‍പ്പണമില്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയന്ത്രണം.

kakrkkidaka vavu  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  travancore deawaswam board  വാവ് ബലിതര്‍പ്പണം  കര്‍ക്കിടക വാവ്
ഇത്തവണ കര്‍ക്കിടക വാവ് ബലിതര്‍പ്പണമില്ല
author img

By

Published : Jun 23, 2020, 4:59 PM IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കടക വാവ് ബലിതര്‍പ്പണമില്ല. ബോര്‍ഡിനു കീഴിലുള്ള ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ അനുവദിക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. സംസ്ഥാനത്തും രാജ്യത്തിന്‍റെ ഇതരഭാഗത്തും കൊവിഡിന്‍റെ വ്യാപനം വര്‍ധിച്ചു വരികയാണെന്നും എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും ബോര്‍ഡ് യോഗം വിലയിരുത്തി.

ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ബലിതര്‍പ്പണ ചടങ്ങ് നടത്തിയാല്‍ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടാകും. മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിനും ശേഷവും മുന്‍പും ഭക്തര്‍ കൂട്ടത്തോടെ വെള്ളത്തിലിറങ്ങുന്ന ചടങ്ങുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലവിലത്തെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണെന്ന് ബോര്‍ഡ് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ജൂലൈ 20നാണ് ഇത്തവണത്തെ കര്‍ക്കടക വാവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.