ETV Bharat / city

പുതുക്കിയ ബസ്‌ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; ഓട്ടോ, ടാക്‌സി നിരക്കിലും വർധന - കെഎസ്ആര്‍ടിസി നോണ്‍ എസി ജൻറം ബസ്‌കളുടെ മിനിമം നിരക്ക് കുറച്ചു

നിരക്ക് വർധന സംബന്ധിച്ച ഉത്തരവ് സർക്കാർ നേരത്തെ ഇറങ്ങിയിട്ടുണ്ട്.

new rate for bus auto taxi came into effect from today  പുതുക്കിയ ബസ്‌ നിരക്കുകൾ പ്രാബല്യത്തിൽ  വർധിപ്പിച്ച ബസ്‌ യാത്ര നിരക്കുകൾ പ്രാബല്യത്തിൽ  സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കിലും വർധന  കെഎസ്ആര്‍ടിസി നോണ്‍ എസി ജൻറം ബസ്‌കളുടെ മിനിമം നിരക്ക് കുറച്ചു  bus auto taxi fare hike from today
പുതുക്കിയ ബസ്‌ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; ഓട്ടോ, ടാക്‌സി നിരക്കിലും വർധന
author img

By

Published : May 1, 2022, 8:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിപ്പിച്ച ബസ്‌ യാത്ര നിരക്കുകൾ പ്രാബല്യത്തിൽ. ബസ് ചാർജിന് പുറമേ ഓട്ടോ, ടാക്‌സി നിരക്കുകളും പുതുക്കിയിട്ടുണ്ട്. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ട്‌ രൂപയില്‍ നിന്ന് പത്ത് രൂപയായി. പത്ത് രൂപയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും.

കെഎസ്ആര്‍ടിസി നോണ്‍ എസി ജൻറം ബസുകളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു. 2.5 കിലോമീറ്ററാണ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം. ജൻറം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിര്‍ത്തി. അതേ സമയം കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്.

എക്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്ലോർ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം.

READ MORE: മിനിമം ബസ്‌ ചാർജ് 10, ഓട്ടോയ്‌ക്ക് 30 ; പുതുക്കിയ നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ

ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 200 രൂപയാണ്. തുടർന്നുള്ള കിലോമീറ്ററിന് 18 രൂപയും ഈടാക്കും. നിരക്ക് വർധന സംബന്ധിച്ച ഉത്തരവ് സർക്കാർ നേരത്തെ ഇറങ്ങിയിട്ടുണ്ട്. അതേസമയം നിലവിലെ ബസ് ചാർജ് വർദ്ധന അശാസ്ത്രീയമാണെന്നാണ് പ്രതിപക്ഷ ആരോപണം. സഞ്ചരിക്കാവുന്ന ദൂരം കുറച്ചത് ജനങ്ങൾക്ക് അധികഭാരം ഉണ്ടാക്കുമെന്നാണ് വിമർശനം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.