ETV Bharat / city

കേരളത്തിന്‍റെ നീം-ജി ഓട്ടോകള്‍ നേപ്പാളിലും സവാരി നടത്തും - നീം-ജി ഓട്ടോകള്‍ നേപ്പാളിലും

പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിൽ നിന്ന് പ്രതിവർഷം 500 ഇ- ഓട്ടോകളുടെ ഓർഡറാണ് നേപ്പാൾ നൽകിയത്.

neemg Electric Autos  നീം-ജി ഓട്ടോകള്‍  നീം-ജി ഓട്ടോകള്‍ നേപ്പാളിലും  neemg Electric Autos in nepal
കേരളത്തിന്‍റെ നീം-ജി ഓട്ടോകള്‍ നേപ്പാളിലും സവാരി നടത്തും
author img

By

Published : Oct 20, 2020, 4:50 PM IST

Updated : Oct 20, 2020, 5:31 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോകളായ നീം - ജി ഇനി നേപ്പാളിലെ നിരത്തുകളിലും. പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിൽ നിന്നാണ് നേപ്പാൾ ഇ - ഓട്ടോകൾ സ്വന്തമാക്കുന്നത്. ആദ്യഘട്ടമായി 25 ഓട്ടോകളാണ് കൈമാറുന്നത്. ഓട്ടോകളുമായി നേപ്പാളിലേയ്ക്കുള്ള ആദ്യ ട്രക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തുനിന്നും യാത്ര തിരിച്ചു.

കേരളത്തിന്‍റെ നീം-ജി ഓട്ടോകള്‍ നേപ്പാളിലും സവാരി നടത്തും

പ്രതിവർഷം 500 ഇ- ഓട്ടോകളുടെ ഓർഡറാണ് നേപ്പാൾ നൽകിയത്. ബംഗ്ലാദേശും, ശ്രീലങ്കയും ഇ- ഓട്ടോകൾക്കായി കെ.എ.എല്ലിനെ സമീപിച്ചിട്ടുണ്ട്. അവരുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. നേരത്തെ തെലങ്കാന, ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ ഇ ഓട്ടോകൾകൾക്കായി കെ.എ.എല്ലിനെ സമീപിച്ചിരുന്നു. കൊവിഡിന്‍റെ സാഹചര്യത്തിൽ ആശ്വാസ പദ്ധതിയായി 5 കോടി രൂപ കെഎഎല്ലിന് നൽകുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. വനിത സഹകരണ സംഘങ്ങൾ വഴി വനിതകൾക്ക് ഇ-ഓട്ടോകൾ നൽകാനുള്ള പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം 7200 ഓട്ടോകൾ പുറത്തിറക്കാനാണ് കെ.എ എൽ ലക്ഷൃം വയ്ക്കുന്നത്. 2,85,000 രൂപയാണ് ഓട്ടോയുടെ വില. 30000 രൂപ സംസ്ഥാന സർക്കാർ സബ്സിഡിയും നൽകും.

Last Updated : Oct 20, 2020, 5:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.