തിരുവനന്തപുരം: നെടുങ്കണ്ടം കസ്‌റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്. പൊലിസിനെതിരെ രൂക്ഷ വിമർശനങ്ങൾ അടങ്ങുന്ന ഇരുനൂറോളം പേജുകളും 60 സാക്ഷികളും അടങ്ങുന്ന റിപ്പോർട്ടാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്.
ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന രാജ്‌കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിമരണമാണെന്ന ആരോപണത്തിൽ പൊലീസുകാരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു.സംഭവത്തിൽ രാഷ്ട്രീയ സമ്മർദം ഉയർന്നതോടെയാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്.