ETV Bharat / city

തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്

author img

By

Published : May 3, 2021, 3:13 PM IST

14 മണ്ഡലങ്ങളില്‍ നാലിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. നാല് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് 2016 നേക്കാള്‍ കൂടുതല്‍ വോട്ട് നേടാനായത്.

NDA UDF trivandrum vote percentage  trivandrum vote percentage  nda trivandrum vote percentage  UDF trivandrum vote percentage  kerala election news  കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  യുഡിഎഫ് വോട്ട്  യുഡിഎഫ് ബിജെപി ബന്ധം  തിരുവനന്തപുരം തെരഞ്ഞെടുപ്പ്
തലസ്ഥാന ജില്ലയില്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ 14 ല്‍ 13 സീറ്റും നേടി ഇടതുമുന്നണി റെക്കോഡ് വിജയം നേടിയപ്പോള്‍ ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ടിങ് ശതമാനത്തിലുണ്ടായത് വന്‍ ഇടിവ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളേക്കാള്‍ കൂടുതല്‍ ബിജെപിക്ക് ഇത്തവണ തിരുവനന്തപുരം ജില്ലയില്‍ നേടാനായത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേരത്തെ ഉണ്ടായിരുന്ന 27,602 വോട്ട് 38,262 ആക്കി പി.സുധീര്‍ രണ്ടാം സ്ഥാനം നിലനിർത്തി. ചിറയിന്‍കീഴില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ആശാനാഥ് നേടിയത്. 30,986 വോട്ടുകളാണ്. 2016ല്‍ ഇത് 19,478 ആയിരുന്നു. നെയ്യാറ്റിന്‍കരയില്‍ 2016ല്‍ നേടിയ 15,531 വോട്ടുവിഹിതം ബി.ജെ.പി സ്ഥാനാര്‍ഥി ചെങ്കല്‍ രാജശേഖരന്‍ നായര്‍ 21,009 ആക്കി ഉയര്‍ത്തി.

കൂടുതല്‍ വായനയ്‌ക്ക്: കേരളത്തിൽ തകർന്നടിഞ്ഞ് ബിജെപി

അതേസമയം ബിഡിജെഎസിന് നല്‍കിയ വാമനപുരം മണ്ഡലത്തിലാണ് എന്‍ഡിഎ മുന്നണിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 5603 വോട്ടാണ് തഴവ സഹദേവന് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2016ല്‍ ഇത് 13,956 ആയിരുന്നു. അതേസമയം. തലസ്ഥാന ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് 2016നെക്കാള്‍ കൂടുതല്‍ വോട്ട് നേടാനായത്.

പാറശാല, നേമം, വാമനപുരം, വര്‍ക്കല എന്നീ മണ്ഡലങ്ങളിലാണ് ആശ്വാസ നേട്ടം. പാറശാലയില്‍ 1130 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്‍സജിത റസ്സലിന് കഴിഞ്ഞ തവണത്തെക്കാള്‍ അധികമായി ലഭിച്ചത്. നേമത്ത് 2016ല്‍ ജെഡിയു സ്ഥാനാര്‍ഥി 13,860 വോട്ട് നേടിയപ്പോള്‍ കെ. മുരളീധരന്‍ ഇത്തവണ കോണ്‍ഗ്രസ് വിഹിതം 36,524 ആക്കി ഉയര്‍ത്തി. വാമനപുരത്ത് 62895 വോട്ട് നേടി ആനാട് ജയന്‍ നില മെച്ചപ്പെടുത്തി. 2016 ല്‍ 56,252 ആയിരുന്നു കോണ്‍ഗ്രസ് വോട്ടുവിഹിതം. വര്‍ക്കലയില്‍ 279 വോട്ടിന്‍റെ നേരിയ വര്‍ധനയാണ് കോണ്‍ഗ്രസ് വോട്ടിങ് ശതമാനത്തില്‍ ഉണ്ടായത്.

കൂടുതല്‍ വായനയ്‌ക്ക്: യുഡിഎഫിന്‍റെ പരാജയം: എം.ലിജു ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

ഇടതുമുന്നണിയില്‍ ആറ്റിങ്ങലില്‍ മത്സരിച്ച ഒ. എസ്. അംബികയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം, 31,636. ഏറ്റവും കുറവ് നേമത്ത് വി. ശിവന്‍കുട്ടിക്കും, 3949 വോട്ട്. തലസ്ഥാന ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയായ എ. വിന്‍സന്‍റ് 11,562 വോട്ടിന്‍റെ ഭൂരിപക്ഷം നേടി 2016 ലേതിനേക്കാള്‍ ലീഡ് ഉയര്‍ത്തി. 14 മണ്ഡലങ്ങളില്‍ ആറ്റിങ്ങല്‍, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.