ETV Bharat / city

രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - Mullappally Ramachandran

വിവാദങ്ങളുടെ ചുഴിയിൽ പെട്ടവർക്ക് അവസാനം കിട്ടിയ പിടിവള്ളിയാണ് കൊലപാതകമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ  വെഞ്ഞാറമൂട് കൊലപാതകം  വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകം  Mullappally Ramachandran  Venjaramoodu murder
രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Sep 3, 2020, 2:13 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെഞ്ഞാറമൂട് കൊലപാതങ്ങളുടെ പേരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡിസിസി അധ്യക്ഷന്മാരുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളുടെ ചുഴിയിൽ പെട്ടവർക്ക് അവസാനം കിട്ടിയ പിടിവള്ളിയാണ് ഈ കൊലപാതകമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞപ്പോൾ റൂറൽ എസ്.പിയാണ് അന്വേഷണത്തിന് മുമ്പ് തന്നെ രാഷ്ട്രീയ കൊലപാതമാണെന്ന് ആദ്യം പറഞ്ഞതെന്നും രാഷ്ട്രീയ താത്പര്യമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബി. അശോക് ഇങ്ങനെ പറയാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. 'കളങ്കിതനായ ഉദ്യോഗസ്ഥനാണിയാൾ എങ്ങനെ കൺഫേഡ് ഐപിഎസ് കിട്ടിയെന്ന് പരിശോധിക്കണം. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം ആർജവം കാണിക്കണമെന്നും' മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ നേതാവ് രാത്രിയിൽ എന്തിനാണ് പൊലീസ് സ്‌റ്റേഷനിലെത്തിയതെന്ന കാര്യം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.