തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിന് സമഗ്രമായ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഡാറ്റ തട്ടിപ്പ്. മുഖ്യമന്ത്രിയെ രാജി വയ്പ്പിച്ച് സമഗ്ര അന്വേഷണത്തിന് സി.പി.എം തയ്യാറാകണം.
ഡാറ്റാ മോഷണക്കേസില്‍ പ്രതിയായ ഈ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടു വന്നതിനു പിന്നിലാരെന്ന് വ്യക്തമാക്കണം. കരാറിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണെന്നും ഡാറ്റ ചോര്‍ച്ച സംബന്ധിച്ച് സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.