തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയ ഇരട്ട കൊലപാതകത്തിന്‍റെ പ്രതികാരമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന കോടിയേരിയുടെ പ്രസ്താവന പെരിയ കൊലപാതകം ചെയ്തത് സിപിഎം ആണെന്ന് സമ്മതിക്കുന്നതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പെരിയ കൊലപാതകത്തിന്‍റെ പൂർണ ഉത്തരവാദിത്തം കോടിയേരി സമ്മതിച്ചു. മുൻ ആഭ്യന്തര മന്ത്രിയിൽ നിന്നാണ് ഇത്തരം പ്രസ്താവന ഉണ്ടായത്. ലഹരിമരുന്ന് വിതരണം ചെയ്യുന്ന ശൃംഖലയുമായി സി.പി.എം നേതാവിന്‍റെ മകന്‍റെ ബന്ധം ഗൗരവതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പെരിയ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തെന്ന് മുല്ലപ്പള്ളി - പെരിയ കൊലപാതകം വാര്‍ത്തകള്‍
പെരിയ ഇരട്ട കൊലപാതകത്തിന്‍റെ പ്രതികാരമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന കോടിയേരിയുടെ പ്രസ്താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.
![പെരിയ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തെന്ന് മുല്ലപ്പള്ളി mullappally against kodiyeri balakrishnan kodiyeri balakrishnan news mullappally news മുല്ലപ്പള്ളി രാമചന്ദ്രൻ കോടിയേരി ബാലകൃഷ്‌ണൻ പെരിയ കൊലപാതകം വാര്‍ത്തകള്‍ വെഞ്ഞാറമൂട് കൊലപാതകം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8663245-thumbnail-3x2-k.jpg?imwidth=3840)