ETV Bharat / city

അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ പേരുമാറ്റിയത് എ.കെ.ജി സ്‌മരണക്കെന്ന് എം.എം ഹസന്‍ - m.m hassan against A Padmakumar

ശബരിമലയിൽ മുഖ്യമന്ത്രിയുടെ പ്രതിമ സ്ഥാപിക്കണമെന്നും അതില്‍ "നവോത്ഥാനം നടപ്പിലാക്കിയ വിപ്ലവകാരി" എന്ന് എഴുതി വക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

എം.എം ഹസന്‍
author img

By

Published : Nov 4, 2019, 7:58 PM IST

തിരുവനന്തപുരം: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ തീരുമാനത്തിനെതിരെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍. പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന എ.പദ്‌മകുമാറിന്‍റെ ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്‍റെ സ്‌മരണക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്‍പ്പായസത്തിന് ചവർപ്പുള്ള കഷായത്തിന്‍റെ പേരിടുന്നത് ചരിത്ര താളുകളിൽ നിന്ന് കണ്ടെത്തിയതാണെന്നാണ് പദ്‌മകുമാർ അവകാശപ്പെടുന്നത്. എന്നാല്‍ പേര് മാറ്റത്തിന് ഇത്രയും നാൾ കാത്തിരുന്നതിന്‍റെ കാരണം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഹസന്‍ പറഞ്ഞു.

എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പദ്‌മകുമാർ എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും ഹസന്‍ പരിഹസിച്ചു. പ്രതിമയുടെ ചുവട്ടിൽ ശബരിമലയിൽ "നവോത്ഥാനം നടപ്പിലാക്കിയ വിപ്ലവകാരി" എന്ന് എഴുതി വക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്‌മകുമാറിന്‍റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും എം.എം ഹസൻ പരിഹസിച്ചു.

Intro:അമ്പലപ്പുഴ പാല്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ള തിരുവിതാംകൂർ ദേവസം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന പദ്മകുമാറിന്റെ ഏറ്റവും ഒടുവിലത്തെ പരിഷ്കാരം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണക്ക് വേണ്ടിയാണെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് എം.എം.ഹസ്സൻ.

മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്പായസത്തിന് ചാവർപ്പുള്ള കഷായത്തിന്റെ പേര് ചേർത്ത് ഗോപാല കാഷായമെന്ന് പേര് ഇടുന്നത് ചരിത്ര താളുകളിൽ നിന്ന് കണ്ടെത്തിയതാണെന്ന് പദ്മകുമാർ അവകാശപ്പെടുമ്പോഴും ഇത്രയും നാൾ ഈ പേര് മാറ്റത്തിന് കാത്തിരുന്നതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല.
ഗോപാല കഷായം എന്ന പേരിട്ട് എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പദ്മകുമാർ ഒരു കാര്യം കൂടി പടി ഇറങ്ങും മുൻപ് ചെയ്യണം. എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു പ്രതിമ കൂടി സ്ഥാപിക്കണം അതിന്റെ ചുവട്ടിൽ ശബരിമലയിൽ "നവോത്ഥാനം" നടപ്പിലാക്കിയ വിപ്ലവകാരി" എഴുതി വയ്ക്കണം.
അപ്പോൾ പദ്മകുമാറിന്റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും ശബരിമലയിൽ രണ്ടു സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും എം.എം.ഹസ്സൻ പരിഹസിച്ചു.Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.