തിരുവനന്തപുരം: നിരന്തരമായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ. അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്നും ഹസൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്പീക്ക് അപ്പ് കേരള ക്യാമ്പയ്‌നിന്‍റെ ഭാഗമായി യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ഓഫിസിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ ഓഫിസിൽ ഫയലുകൾ കത്തിയ സംഭവം എൻഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സര്‍ക്കാരിന്‍റെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന് എംഎം ഹസൻ - എംഎം ഹസൻ
അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ ആരോപിച്ചു.