ETV Bharat / city

മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ ഉത്തരവെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍.

മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്രം തടഞ്ഞു  പ്രമോദ് രാമന്‍ ഫേസ്‌ബുക്ക്  മീഡിയാ വണ്‍  Ministry of Information and Broadcasting  media one broadcast  MIB  media one broadcast blocked
മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്രം തടഞ്ഞു
author img

By

Published : Jan 31, 2022, 3:55 PM IST

Updated : Jan 31, 2022, 7:57 PM IST

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലായ മീഡിയ വണിന്‍റെ സംപ്രേഷണം കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം തടഞ്ഞു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് ചാനലിന്‍റെ എഡിറ്റര്‍ പ്രമോദ് രാമന്‍ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ചാനല്‍ വൈകാതെ തിരിച്ചു വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണിന്‍റെ സംപ്രേക്ഷണം തടയുന്നത്.

സി.എ.എ പ്രക്ഷോഭത്തിന്‍റെ ഭാഗമായി നടന്ന ഡൽഹി കലാപകാലത്തെ റിപ്പോര്‍ട്ടിംഗിന്‍റെ പേരില്‍ സുരക്ഷ കാരണം ചൂണ്ടിക്കാട്ടി മീഡിയ വണിനൊപ്പം എഷ്യാനെറ്റ് ന്യൂസിന്‍റെ സംപ്രേഷണവും അന്ന് കേന്ദ്രം തടഞ്ഞിരുന്നു.

മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്രം തടഞ്ഞു  പ്രമോദ് രാമന്‍ ഫേസ്‌ബുക്ക്  മീഡിയാ വണ്‍  Ministry of Information and Broadcasting  media one broadcast  MIB  media one broadcast blocked
മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു

മീഡിയ വണ്ണിന്‍റെ പ്രക്ഷേപണം തടഞ്ഞ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തു വന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സതീശന്‍ പറഞ്ഞു. മതിയായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്ണിന്‍റെ സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

എന്ത് കാരണത്താല്‍ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അപ്രിയമായ വാര്‍ത്തകളോട് അസിഹിഷ്‌ണുത കാട്ടുന്ന സംഘപരിവാര്‍ നയമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സതീശന്‍ പറഞ്ഞു.

ALSO READ: Union Budget 2022 | 'ഏറ്റെടുക്കണം പരിഷ്‌കരണം'; സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി

Last Updated : Jan 31, 2022, 7:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.