ETV Bharat / city

'ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങളിൽ പരസ്യപ്രസ്‌താവന നടത്തേണ്ട'; അധ്യാപകര്‍ക്കെതിരെ വീണ്ടും വി ശിവന്‍കുട്ടി - v sivankutty against teachers

അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു

വി ശിവന്‍കുട്ടി അധ്യാപകര്‍ വിമര്‍ശനം  അധ്യാപകർ പരസ്യ പ്രസ്‌താവന ശിവന്‍കുട്ടി  അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി  ശിവന്‍കുട്ടി പ്രസ്‌താവന പ്രതിഷേധം  v sivankutty against teachers  kerala education minister criticise teachers
'ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങളിൽ പരസ്യപ്രസ്‌താവന നടത്തേണ്ട'; അധ്യാപകര്‍ക്കെതിരെ വീണ്ടും വി ശിവന്‍കുട്ടി
author img

By

Published : Jan 31, 2022, 5:56 PM IST

തിരുവനന്തപുരം: ഉത്തരവാദിത്തമില്ലാത്ത കാര്യങ്ങളിൽ അധ്യാപകർ പരസ്യപ്രസ്‌താവന നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവനയില്‍ അധ്യാപക സംഘടനകൾക്കുള്ള പ്രതിഷേധം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.

അധ്യാപക സംഘടനകൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു മുതൽ 9 വരെ ക്ലാസുകൾ ഓൺലൈനായി തുടരും. നിയന്ത്രണത്തിൽ വരുത്തേണ്ട ഇളവുകൾ ഇന്നത്തെ അവലോകനയോഗത്തിൽ പരിശോധിക്കും.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്

രോഗവ്യാപനം കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. പൊതുജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊവിഡ് കേസുകൾ കുറയാൻ കാരണമായി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും
മന്ത്രി പറഞ്ഞു.

Also read: ലോകായുക്തക്കെതിരായ വിമർശനം: കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.