ETV Bharat / city

ആര്യ രാജേന്ദ്രൻ-സച്ചിൻ ദേവ് വിവാഹ നിശ്ചയം നടന്നു ; ചടങ്ങുകൾ എകെജി സെൻ്ററിൽ - thiruvananthapuram mayor engagement latest

ഒരു മാസത്തിന് ശേഷം വിവാഹമെന്ന് സൂചന

ആര്യ രാജേന്ദ്രൻ വിവാഹ നിശ്ചയം  മേയര്‍ വിവാഹ നിശ്ചയം  സച്ചിന്‍ ദേവ് വിവാഹ നിശ്ചയം  ആര്യ സച്ചിന്‍ ദേവ് വിവാഹ നിശ്ചയം  എകെജി സെന്‍റര്‍ വിവാഹ നിശ്ചയം  arya rajendran engagement  arya rajendran gets engaged to sachin dev  thiruvananthapuram mayor engagement latest  akg centre arya sachin dev engagement
ആര്യ രാജേന്ദ്രൻ-സച്ചിൻ ദേവ് വിവാഹ നിശ്ചയം നടന്നു; ചടങ്ങുകൾ എകെജി സെൻ്ററിൽ
author img

By

Published : Mar 6, 2022, 3:36 PM IST

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ്റെയും ബാലുശ്ശേരി എംഎൽഎ കെ.എം സച്ചിൻ ദേവിൻ്റെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. ഞായറാഴ്‌ച രാവിലെ 11 ന് എകെജി സെൻ്ററിലായിരുന്നു ചടങ്ങുകള്‍. കൊവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും മുതിർന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്.

നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ സമയത്ത് വിവാഹം നടക്കും. നിശ്ചയം ഔപചാരികമായി ചുരുങ്ങിയ രീതിയിലാണ് നടത്തുന്നതെന്ന് സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. 'ഞങ്ങളുടെ രാഷ്ട്രീയവും ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണമായി. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഇനിയും ഭംഗിയായി നിർവഹിക്കും' - ആര്യ രാജേന്ദ്രൻ പറഞ്ഞു.

ആര്യ രാജേന്ദ്രൻ സച്ചിൻ ദേവ് വിവാഹ നിശ്ചയം നടന്നു

Read more: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളിൽ സഹപ്രവർത്തകരായിരുന്നു ഇരുവരും. വിവാഹ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഒരു മാസത്തിന് ശേഷമായിരിക്കുമെന്ന് സൂചനയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.