ETV Bharat / city

മാർക്ക് ജിഹാദ്; ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി ശിവന്‍കുട്ടി

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കുമാണ് വിദ്യാഭ്യാസ മന്ത്രി കത്തയച്ചത്.

Mark Jihad news  Mark Jihad  V Sivankutty demands action against DU Professor  V Sivankutty demands action  DU Professor made comment on mark jihad  mark jihad news  മാർക്ക് ജിഹാദ് വാർത്ത  മാർക്ക് ജിഹാദ്  ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി ശിവന്‍കുട്ടി  വി ശിവൻകുട്ടി കത്തയച്ചു  ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ടു
മാർക്ക് ജിഹാദ്; ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി ശിവന്‍കുട്ടി
author img

By

Published : Oct 9, 2021, 7:00 PM IST

തിരുവനന്തപുരം: 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി കത്തയച്ചത്.

കേരളത്തില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കെതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌പർദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്‌താവനയാണ് പ്രൊഫസര്‍ നടത്തിയിട്ടുള്ളത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പു തലത്തിലും പ്രൊഫസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് മാർക്ക് ജിഹാദ് ആണെന്നായിരുന്നു പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പ്രസ്‌താവന. കേരളത്തിൽ വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടുന്നത് ആസൂത്രിതമല്ലെന്ന് കരുതാനാകില്ലെന്നും വിഷയത്തിൽ അന്വേഷണത്തിന്‍റെ ആവശ്യകതയുണ്ടെന്നുമായിരുന്നു പാണ്ഡെയുടെ പരാമർശം.

READ MORE: 'ഇഷ്ടപ്പെടാത്തതിലെല്ലാം ജിഹാദ് കൂട്ടിച്ചേര്‍ക്കുന്നത് പരിഹാസ്യം' ; ഡി.യു പ്രൊഫസർക്കെതിരെ ശശി തരൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.