തിരുവനന്തപുരം: വയനാട്ടിലെ ബാണാസുര വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ തയാറാക്കി. രാവിലെ 9.15നാണ് ഏറ്റുമുട്ടലുണ്ടായത്. മീൻമുട്ടി ഭാഗത്ത് തണ്ടർബോൾട്ട് പരിശോധന നടത്തുന്നതിനിടെ അഞ്ചില്‍ അധികം വരുന്ന ആയുധധാരികളായ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് തിരിച്ചടിച്ചുമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് വെടിയുതിര്‍ത്തതോടെ സംഘത്തിലുണ്ടായിരുന്നവർ ഓടിപ്പോയി. തുടർന്ന് പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി കണ്ടെത്തി. ഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ലഭിച്ചതായി എഫ്‌ഐആറിൽ പറയുന്നു.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍; ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന് എഫ്ഐആര്‍ - മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു
മീൻമുട്ടി ഭാഗത്ത് തണ്ടർബോൾട്ട് പരിശോധന നടത്തുന്നതിനിടെ അഞ്ചില്‍ അധികം വരുന്ന ആയുധധാരികളായ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്