.
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങൾ. കടൽക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ തീരദേശത്ത് ഒരു മാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കനത്ത മഴയിലും കാറ്റിലും ഇരുപതിൽ അധികം വീടുകള്‍ തകരുകയും , രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ആറ് ലക്ഷം രൂപ വരെയാണ് ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കുക. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത റിലയൻസുമായി ചേർന്നാണ് പദ്ധതി .
ചിമേനി ജയിലിലെ ശിക്ഷയുടെ കാലവധി പുർത്തിയാക്കിയ എഴുപത് വയസ് കഴിഞ്ഞ തടവുകാർക്ക് ശിക്ഷ ഇളവ് നൽകാം എന്ന ആഭ്യന്തര വകുപ്പ് ശുപാർശയ്ക്കും അംഗീകാരം ലഭിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിസഭ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയ്ക്കായി കത്തയക്കും.