തിരുവനന്തപുരം: മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി, കിച്ചു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം അപഹരിച്ച കേസിലെ പ്രതിയായ ഷെഹിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഒന്നര വർഷം മുൻപ് ഷെഹിൻ സുധിയെ മർദിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് യുവാക്കളെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Also read: മദ്യപാനത്തിനിടയിലെ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു