ETV Bharat / city

എക്‌സൈസ് സംഘത്തെ കണ്ട് ഓടിയ ആദിവാസി തോട്ടില്‍ വീണ് മരിച്ചു - trivandrum aryanadu tribe death

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ മൃതദേഹവുമായി എക്‌സൈസ് ഓഫീസ് ഉപരോധിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

ആര്യനാട് എക്സൈസ് സംഘം  ആദിവാസി മരിച്ചു  tribal man death trivandrum  trivandrum aryanadu tribe death  nedumangadu excise news
ആദിവാസി
author img

By

Published : Apr 28, 2020, 2:29 PM IST

തിരുവനന്തപുരം: എക്‌സൈസ് സംഘത്തെ കണ്ട് ഓടിയ ആദിവാസിയെ വീടിനു സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട് മേത്തോട്ടത്തിലെ രാജേന്ദ്രൻ കാണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് നെടുമങ്ങാട് എക്‌സൈസ് സംഘം പ്രദേശത്ത് പരിശോധനക്കെത്തിയത്. ഇവര്‍ വീടിനു മുന്നിൽ നിന്ന നിരവധി പേരെ മർദിച്ചെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

എക്‌സൈസ് സംഘത്തെ കണ്ട് ഓടിയ ആദിവാസി തോട്ടില്‍ വീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം രാജേന്ദ്രൻ കാണിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാത്ത പക്ഷം മൃതദേഹവുമായി എക്‌സൈസ് ഓഫീസ് ഉപരോധിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആര്യനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.