ETV Bharat / city

vizhinjam kidney mafia: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച യുവതിയെ ഭർത്താവ് മർദിച്ചതായി പരാതി - വിഴിഞ്ഞം വൃക്ക വ്യാപാരം

vizhinjam kidney mafia: വിഴിഞ്ഞം തീരദേശം കേന്ദ്രീകരിച്ച് വൃക്ക കച്ചവടം വ്യാപകമാകുന്നതായും പരാതി.

vizhinjam kidney mafia  kerla man beat wife for refusing to sell kidney  vizhinjam police arrest man for assaulting wife  വൃക്ക വില്‍പ്പന യുവതി മര്‍ദനം  വിഴിഞ്ഞം വൃക്ക വ്യാപാരം  വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചു
vizhinjam kidney mafia: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചു
author img

By

Published : Nov 26, 2021, 9:32 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തീരദേശം കേന്ദ്രീകരിച്ച് വ്യാപക വൃക്ക വ്യാപാരം. വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവം പുറത്തറിഞ്ഞതോടെയാണ് വൃക്ക വ്യാപാരം സംബന്ധിച്ച വിവരങ്ങൾ പുറം ലോകം അറിയുന്നത്.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സാജനാണ് ഭാര്യ സുജയെ മർദിച്ചത്. ഇയാളെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് മുള്ളുമുക്കിൽ ഒരു വാടക വീട്ടിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. അഡ്വാൻസ് ഉൾപ്പെടെ നൽകാതെയാണ് താമസമാരംഭിച്ചത്. ഇവരുടെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കിയ വൃക്ക കച്ചവട ഏജന്‍റുമാർ സാജനെ സമീപിച്ച് 9 ലക്ഷം രൂപയ്ക്ക് വൃക്ക കച്ചവടം ഉറപ്പിച്ചു.

വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചു

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ആശുപത്രിയില്‍ അടുത്ത മാസം ഒന്നാം തീയതി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തു. എന്നാൽ സുജ ഇതിൽ നിന്ന് പിൻമാറിയതാണ് സാജനെ പ്രകോപിതനാക്കിയത്. കുട്ടികളെയും സാജൻ മർദിച്ചതായി സുജ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വൃക്ക കച്ചവടം വ്യാപകം

വിഴിഞ്ഞം തീരദേശത്ത് നിന്നും വൃക്ക കച്ചവടം നടക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. കോട്ടപ്പുറം കൗൺസിലറും ഇടവക കമ്മിറ്റിയുടെ രഹസ്യ സ്ക്വാഡും തുടർന്ന് നടത്തിയ പരിശോധനയിലാണ് സുജയെ കണ്ടെത്തിയത്. സുജക്ക് പുറമേ മറ്റു ചിലരെയും അവയവ കച്ചവടത്തിന് ഭാഗമാക്കിയതായാണ് വിവരം.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ് ഇവരെല്ലാം. പനിയമ്മ എന്ന സ്ത്രീയാണ് ഇവരെ മലപ്പുറത്തുള്ള ഏജൻ്റുമായി ബന്ധപെടുത്തിയതെന്നാണ് വിവരം. സാജന്‍റെ സഹോദരന്‍റെ ഭാര്യയും നാലു വർഷങ്ങൾക്ക് മുൻപ് വൃക്ക വിറ്റിരുന്നു. ഇത് കാണിച്ചാണ് ഇയാൾ സുജയെ വൃക്ക വിൽക്കാൻ നിർബന്ധിച്ചത്.

സുജയുടെ വൃക്ക മലപ്പുറം സ്വദേശിയായ പുരുഷന് നല്‍കാനിരുന്നതാണ്. സുജയോടൊപ്പം മറ്റു രണ്ടു പേർ കൂടി വൃക്ക വിൽക്കുന്നതിനായി എറണാകുളത്ത് പോയി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരികെ അയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അവയവ കച്ചവട മാഫിയകളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Also read: കോട്ടയത്ത് 15 വയസുകാരൻ ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.