ETV Bharat / city

'ഒറ്റമൂലി'ക്കായി വൈദ്യനെ വെട്ടി നുറുക്കി പുഴയിലൊഴുക്കി ; കേസ് ചുരുളഴിഞ്ഞത് സെക്രട്ടറിയേറ്റിനുമുന്നിലെ ആത്മഹത്യാശ്രമത്തിന് പിന്നാലെ

ഏപ്രില്‍ 29ന് പ്രതികളില്‍ ചിലര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2020ല്‍ നടന്ന കൊലപാതകം ചുരുളഴിയുന്നത്

പാരമ്പര്യ വൈദ്യനെ കൊന്ന് പുഴയിലെറിഞ്ഞു  മലപ്പുറം പാരമ്പര്യ വൈദ്യന്‍ കൊലപാതകം  malappuram traditional healer murder case  traditional healer murder latest  സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യ ശ്രമം  malappuram traditional healer murder arrest  ഷാബാ ഷെരീഫ് കൊല അറസ്റ്റ്  പാരമ്പര്യ വൈദ്യന്‍ കൊലപാതകം അറസ്റ്റ്  suicide attempt in front of secretariat latest
പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിലൊഴുക്കി; കൊലപാതകം ചുരുളഴിഞ്ഞത് സെക്രട്ടേറിയറ്റിന് മുന്നിലെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ
author img

By

Published : May 11, 2022, 1:24 PM IST

തിരുവനന്തപുരം : പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പുഴയിലൊഴുക്കിയ സംഭവത്തില്‍ നിര്‍ണായകമായത് പ്രതികളില്‍ ചിലര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ആത്മഹത്യാശ്രമം. ഏപ്രില്‍ 29നാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ സലിം, നൗഷാദ്, സക്കീര്‍ എന്നിവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. തൊഴിലുടമയായ നിലമ്പൂര്‍ സ്വദേശി ഷൈബിനില്‍ നിന്ന് വധ ഭീഷണിയുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്.

പൊലീസ് സംരക്ഷണം നല്‍കണമെന്നും ഷൈബിന് വേണ്ടി നടത്തിയ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെന്നും ഇവര്‍ ഇതിനിടെ വിളിച്ചുപറഞ്ഞിരുന്നു. പൊലീസ് ഇവരെ അനുനയിപ്പിച്ച് കന്‍റോണ്‍മെന്‍റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പെന്‍ഡ്രൈവ് പൊലീസിന് നല്‍കിയത്. ഈ പെന്‍ഡ്രൈവില്‍ ഷൈബിന്‍റെ നേതൃത്വത്തില്‍ പരമ്പരാഗത വൈദ്യന്‍ ഷാബാ ഷെരീഫിനെ തടവിലാക്കി പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു.

Also read: സെക്രട്ടേറിയറ്റിന് മുന്നില്‍ യുവാക്കളുടെ ആത്മഹത്യ ശ്രമം: കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല നടത്തിയത് ഒറ്റമൂലിക്ക് : ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകം തെളിയിച്ചത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിനെ പൊലീസ് പിടികൂടി. 2020ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ എറിയുകയായിരുന്നു. നിരവധി കുറ്റകൃത്യങ്ങള്‍ ഷൈബിന് വേണ്ടി നടത്തിയ സംഘം പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളുമായി അകലുന്നത്.

ഇതിന് പിന്നാലെ, തന്‍റെ വീട് ആക്രമിച്ച് 7 ലക്ഷം രൂപ കവര്‍ന്നുവെന്ന് ആരോപിച്ച് ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കി. ഏപ്രില്‍ 24ന് വീട് ആക്രമിച്ച് ബന്ദിയാക്കി പണം കവര്‍ന്നെന്നായിരുന്നു പരാതി. ഈ പരാതിയില്‍ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് സംഘത്തിലെ അഞ്ചുപേര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.