ETV Bharat / city

അടിത്തറയിളകി യുഡിഎഫും ബിജെപിയും; അരൂരിലും മഞ്ചേശ്വരത്തും എല്‍ഡിഎഫിന് ചോർച്ച - konni latest news

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 26,715 വോട്ടുകളുടെ കുറവാണ് ഉപതെരഞ്ഞൈടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിനുണ്ടായിരിക്കുന്നത്. അരൂരിലെ തോല്‍വിയും മഞ്ചേശ്വരത്തെ വൻ വോട്ടു ചോർച്ചയും സിപിഎമ്മിലും ചർച്ചകൾക്ക് വഴിതുറക്കും.

അടിത്തറയിളകി യുഡിഎഫും ബിജെപിയും; അരൂരിലും മഞ്ചേശ്വരത്തും എല്‍ഡിഎഫിന് ചോർച്ച
author img

By

Published : Oct 24, 2019, 9:48 PM IST

തിരുവനന്തപുരം; രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ഉപതെരഞ്ഞെടുപ്പില്‍ ഇനി ചർച്ചയാകുന്നത് മുന്നണികളുടെ വോട്ടുചോർച്ചയാണ്. മുൻകാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പരമ്പരാഗത കോട്ടകൾ ഇളകി മറിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം നഷ്ടമുണ്ടായത് യുഡിഎഫിനും ബിജെപിക്കുമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 26,715 വോട്ടുകളുടെ കുറവാണ് ഉപതെരഞ്ഞൈടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിനുണ്ടായിരിക്കുന്നത്. എന്‍.ഡി.എക്കാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 17, 617 വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായത്. 2015 വോട്ടുകളുടെ കുറവുണ്ടെങ്കിലും വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേടിയ കണ്ണഞ്ചിപ്പിക്കുന്ന ജയം എല്‍.ഡി.എഫിന് ആശ്വാസമാകും. എന്നാല്‍ അരൂരിലെ തോല്‍വിയും മഞ്ചേശ്വരത്തെ വൻ വോട്ടു ചോർച്ചയും സിപിഎമ്മിലും ചർച്ചകൾക്ക് വഴിതുറക്കും.
വട്ടിയൂര്‍ക്കാവില്‍ 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ 39,816 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തായിരുന്നു. ഇവിടെയാണ് വി.കെ.പ്രശാന്ത് 54,830 വോട്ട് നേടി എല്‍.ഡി.എഫിന് അട്ടിമറി സമ്മാനിച്ചിരിക്കുന്നത്. യു.ഡി.എഫിന് 10,520 വോട്ടും ബി.ജെ.പിക്ക് 16,247 വോട്ടും ഇവിടെ നഷ്ടമായി. 1996ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ. പദ്മകുമാറിനെ പരാജയപ്പെടുത്തി കോന്നിയില്‍ അടൂര്‍ പ്രകാശ് ആരംഭിച്ച പടയോട്ടത്തിനാണ് ഇപ്പോള്‍ കെ.യു.ജനീഷ്‌കുമാര്‍ വിരാമമിട്ടിരിക്കുന്നത്. 20,807 വോട്ടുകള്‍ക്ക് 2016ല്‍ അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ 28,335 വോട്ടുകളാണ് യു.ഡി.എഫില്‍ നിന്ന് ചോര്‍ന്നത്. എല്‍.ഡി.എഫിനാകട്ടെ 2425 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് 22,631 വോട്ടും കൂടുതല്‍ നേടാനായി. അരൂരിലെ അട്ടിമറിയാണ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും പരാജയത്തില്‍ യു.ഡി.എഫിന് ആശ്വാസമാകുന്നത്. 38,519 എന്ന വലിയ ഭൂരിപക്ഷത്തിനാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎം ആരിഫ് സിപിഎം സ്ഥാനാർഥിയായി അരൂരില്‍ നിന്ന് ജയിച്ചത്. ഈ ഉപതെരഞ്ഞെടുപ്പില്‍ 2079 വോട്ടിനാണ് ഷാനിമോൾ ഉസ്മാൻ ജയിച്ചതെങ്കിലും 23,362 വോട്ടുകളാണ് യു.ഡി.എഫ് അധികമായി നേടിയത്. എല്‍ഡിഎഫിന് ഇവിടെ 16482 വോട്ടുകള്‍ നഷ്ടമായി.
എറണാകുളത്തും യുഡിഎഫിന് വൻ വോട്ടുചോർച്ചയുണ്ടായി. 2016ല്‍ ഹൈബി ഈഡന്‍ 21,949 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ യു.ഡി.എഫിന്‍റെ 19,801 വോട്ടുകള്‍ ചോര്‍ന്നു. പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫിന്‍റെ മനു റോയിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 1526 വോട്ടുകള്‍ കൂടുതല്‍ നേടാനായി.
തുടക്കത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ കല്ലുകടിയുണ്ടായെങ്കിലും കെട്ടുറപ്പോടെ പ്രര്‍ത്തിച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീന്‍ നേടിയത് ആധികാരിക ജയം തന്നെയാണ്. 7923 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം മാത്രമല്ല, 8579 വോട്ടുകളും ഇവിടെ യു.ഡി.എഫിന് അധികമായി ലഭിച്ചു. ബി.ജെ.പിക്ക് 893 വോട്ടുകള്‍ കൂടിയപ്പോള്‍ 4264 വോട്ടുകള്‍ നഷ്ടമായ എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി പിന്തള്ളപ്പെട്ടു. മഴ പോളിംഗ് ശതമാനത്തില്‍ വരുത്തിയ കുറവ് ചൂണ്ടിക്കാട്ടി വോട്ടു കുറഞ്ഞതിനെ ന്യായീകരിക്കാമെങ്കിലും പോളിങ് ശതമാനം കൂടിയിരുന്നെങ്കില്‍ യു.ഡി.എഫിന്‍റെ തിരിച്ചടി ഇതിലും വലുതാകുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Intro:ഉപതിരഞ്ഞെടുപ്പില്‍ വന്‍ വോട്ട് ചോര്‍ച്ച നേരിട്ട് യു.ഡി.എഫും എന്‍.ഡി.എയും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 26,715 വോട്ടുകളുടെ കുറവാണ് ഉപതിരഞ്ഞൈടുപ്പ് നടന്ന 5 മണ്ഡലങ്ങളില്‍ യു.ഡി.എഫിനുണ്ടായിരിക്കുന്നത്. എന്‍.ഡി.എക്കാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 17, 617 വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്്ടമായത്്്്. 2015 വോട്ടുകളുടെ കുറവുണ്ടെങ്കിലും വട്ടിയൂര്‍കാവിലും കോന്നിയിലും നേടിയ കണ്ണഞ്ചിപ്പിക്കുന്ന ജയം എല്‍.ഡി.എഫിന്റെ തിളക്കമേറ്റുകയാണ്. വട്ടിയൂര്‍കാവില്‍ 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.സീമ 39,816 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തായിടത്താണ് വി.കെ.പ്രശാന്ത് 54,830 വോട്ട് നേടി എല്‍.ഡി.എഫിന് അട്ടിമറി സമ്മാനിച്ചിരിക്കുന്നത്. യു.ഡി.എഫിന് 10,520 വോട്ടും ബി.ജെ.പിക്ക് 16,247 വോട്ടും ഇവിടെ നഷ്്ടമായി. 1996ല്‍ സിറ്റിംഗ് എം.ല്‍.എ ആയിരുന്ന എ. പദ്മകുമാറിനെ പരാജയപ്പെടുത്തി കോന്നിയില്‍ അടൂര്‍ പ്രകാശ് ആരംഭിച്ച പടയോട്ടത്തിനാണ് ഇപ്പോള്‍ കെ.യു.ജനീഷ്‌കുമാര്‍ വിരാമമിട്ടിരിക്കുന്നത്. 20,807 വോട്ടുകള്‍ക്ക് 2016ല്‍ അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ 28,335 വോട്ടുകളാണ് യു.ഡി.എഫില്‍ നിന്ന് ചോര്‍ന്നത്. എല്‍.ഡി.എഫിനാകട്ടെ 2425 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് 22,631 വോട്ടും കൂടുതല്‍ നേടാനായി. അരൂരിലെ അട്ടിമറിയാണ് വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തില്‍ യു.ഡി.എഫിന് ആശ്വാസമാകുന്നത്. അര നൂറ്റാണ്ടിനിടെ ഇവിടെ നിന്ന് വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാന്‍ മാറുന്നു. 38,519 എന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്‍െ കനത്ത ഭൂരിപക്ഷത്തെയാണ് ഷാനിമോള്‍ ഉസ്മാന്‍ എന്ന പോരാളി ഇവിടെ തകര്‍ത്തെറിഞ്ഞത്. ഭൂരിപക്ഷം വെറും 2079 വോട്ടെന്ന് പ്രത്യക്ഷത്തില്‍ പറയാമെങ്കിലും 23,362 വോട്ടുകള്‍ യു.ഡി.എഫിനായി കൂടുതല്‍ നേടാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. കനത്ത തിരിച്ചടിയേറ്റ ഇവിടെ 16482 വോട്ടുകള്‍ എല്‍.ഡി.എഫിന് നഷ്്ടമായി. പൊന്നാപുരം കോട്ടയെന്ന യു.ഡി.എഫ് നേതാക്കളുടെ മേനി നടിക്കലിന് എറണാകുളം നല്‍കുന്ന പാഠം വലുതാണ്. 2016ല്‍ ഹൈബി ഈഡന്‍ 21,949 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ യു.ഡി.എഫിന്റെ 19,801 വോട്ടുകള്‍ ചോര്‍ന്നു. പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫിന്റെ മനു റോയിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 1526 വോട്ടുകള്‍ കൂടുതല്‍ നേടാനായി. തുടക്കത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ കല്ലുകടിയുണ്ടായെങ്കിലും കെട്ടുറപ്പോടെ പ്രര്‍ത്തിച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി.ഖമറുദ്ദീന്‍ നേടിയത് ആധികാരിക ജയം തന്നെയാണ്. 7923 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം മാത്രമല്ല, 8579 വോട്ടുകളും ഇവിടെ യു.ഡി.എഫിന് ലഭിച്ചു. ബി.ജെ.പിക്ക് 893 വോട്ടുകള്‍ കൂടിയപ്പോള്‍ 4264 വോട്ടുകള്‍ നഷ്്ടമായ എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി പിന്തള്ളപ്പെട്ടു. മഴ പോളിംഗ് ശതമാനത്തില്‍ വരുത്തിയ കുറവ് ചൂണ്ടിക്കാട്ടി വോട്ടു കുറഞ്ഞതിനെ ന്യായീകരിക്കാമെങ്കിലും പോളിംഗ് ശതമാനം കൂടിയിരുന്നെങ്കില്‍ യു.ഡി.എഫിന്റെ തിരിച്ചടി ഇതിലും വലുതാകുമായിരുന്നു.
Body:ഉപതിരഞ്ഞെടുപ്പില്‍ വന്‍ വോട്ട് ചോര്‍ച്ച നേരിട്ട് യു.ഡി.എഫും എന്‍.ഡി.എയും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 26,715 വോട്ടുകളുടെ കുറവാണ് ഉപതിരഞ്ഞൈടുപ്പ് നടന്ന 5 മണ്ഡലങ്ങളില്‍ യു.ഡി.എഫിനുണ്ടായിരിക്കുന്നത്. എന്‍.ഡി.എക്കാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 17, 617 വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്്ടമായത്്്്. 2015 വോട്ടുകളുടെ കുറവുണ്ടെങ്കിലും വട്ടിയൂര്‍കാവിലും കോന്നിയിലും നേടിയ കണ്ണഞ്ചിപ്പിക്കുന്ന ജയം എല്‍.ഡി.എഫിന്റെ തിളക്കമേറ്റുകയാണ്. വട്ടിയൂര്‍കാവില്‍ 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.സീമ 39,816 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തായിടത്താണ് വി.കെ.പ്രശാന്ത് 54,830 വോട്ട് നേടി എല്‍.ഡി.എഫിന് അട്ടിമറി സമ്മാനിച്ചിരിക്കുന്നത്. യു.ഡി.എഫിന് 10,520 വോട്ടും ബി.ജെ.പിക്ക് 16,247 വോട്ടും ഇവിടെ നഷ്്ടമായി. 1996ല്‍ സിറ്റിംഗ് എം.ല്‍.എ ആയിരുന്ന എ. പദ്മകുമാറിനെ പരാജയപ്പെടുത്തി കോന്നിയില്‍ അടൂര്‍ പ്രകാശ് ആരംഭിച്ച പടയോട്ടത്തിനാണ് ഇപ്പോള്‍ കെ.യു.ജനീഷ്‌കുമാര്‍ വിരാമമിട്ടിരിക്കുന്നത്. 20,807 വോട്ടുകള്‍ക്ക് 2016ല്‍ അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ 28,335 വോട്ടുകളാണ് യു.ഡി.എഫില്‍ നിന്ന് ചോര്‍ന്നത്. എല്‍.ഡി.എഫിനാകട്ടെ 2425 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് 22,631 വോട്ടും കൂടുതല്‍ നേടാനായി. അരൂരിലെ അട്ടിമറിയാണ് വട്ടിയൂര്‍കാവിലെയും കോന്നിയിലെയും പരാജയത്തില്‍ യു.ഡി.എഫിന് ആശ്വാസമാകുന്നത്. അര നൂറ്റാണ്ടിനിടെ ഇവിടെ നിന്ന് വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാനിമോള്‍ ഉസ്മാന്‍ മാറുന്നു. 38,519 എന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്‍െ കനത്ത ഭൂരിപക്ഷത്തെയാണ് ഷാനിമോള്‍ ഉസ്മാന്‍ എന്ന പോരാളി ഇവിടെ തകര്‍ത്തെറിഞ്ഞത്. ഭൂരിപക്ഷം വെറും 2079 വോട്ടെന്ന് പ്രത്യക്ഷത്തില്‍ പറയാമെങ്കിലും 23,362 വോട്ടുകള്‍ യു.ഡി.എഫിനായി കൂടുതല്‍ നേടാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. കനത്ത തിരിച്ചടിയേറ്റ ഇവിടെ 16482 വോട്ടുകള്‍ എല്‍.ഡി.എഫിന് നഷ്്ടമായി. പൊന്നാപുരം കോട്ടയെന്ന യു.ഡി.എഫ് നേതാക്കളുടെ മേനി നടിക്കലിന് എറണാകുളം നല്‍കുന്ന പാഠം വലുതാണ്. 2016ല്‍ ഹൈബി ഈഡന്‍ 21,949 വോട്ടുകള്‍ക്ക് ജയിച്ച ഇവിടെ യു.ഡി.എഫിന്റെ 19,801 വോട്ടുകള്‍ ചോര്‍ന്നു. പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫിന്റെ മനു റോയിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 1526 വോട്ടുകള്‍ കൂടുതല്‍ നേടാനായി. തുടക്കത്തില്‍ ലീഗ് നേതാക്കള്‍ക്കിടയില്‍ കല്ലുകടിയുണ്ടായെങ്കിലും കെട്ടുറപ്പോടെ പ്രര്‍ത്തിച്ച് മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി.ഖമറുദ്ദീന്‍ നേടിയത് ആധികാരിക ജയം തന്നെയാണ്. 7923 വോട്ടുകളുടെ മികച്ച ഭൂരിപക്ഷം മാത്രമല്ല, 8579 വോട്ടുകളും ഇവിടെ യു.ഡി.എഫിന് ലഭിച്ചു. ബി.ജെ.പിക്ക് 893 വോട്ടുകള്‍ കൂടിയപ്പോള്‍ 4264 വോട്ടുകള്‍ നഷ്്ടമായ എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഒരിക്കല്‍ കൂടി പിന്തള്ളപ്പെട്ടു. മഴ പോളിംഗ് ശതമാനത്തില്‍ വരുത്തിയ കുറവ് ചൂണ്ടിക്കാട്ടി വോട്ടു കുറഞ്ഞതിനെ ന്യായീകരിക്കാമെങ്കിലും പോളിംഗ് ശതമാനം കൂടിയിരുന്നെങ്കില്‍ യു.ഡി.എഫിന്റെ തിരിച്ചടി ഇതിലും വലുതാകുമായിരുന്നു.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.