തിരുവനന്തപുരം: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരപ്രദേശങ്ങളില്‍ സമൂഹ വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരത്ത് ഇന്ന് 173 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20667പേരാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 17,180 പേര്‍ വീടുകളിലും 1,895 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ പുതുതായി 900 പേരെ കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1,038 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി 942 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 664 സാമ്പിളുകള്‍ പുതുതായി പരിശോധനക്കയച്ചു. ഇതില്‍ 534 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി - തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരത്ത് ഇന്ന് 173 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20667പേരാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്
![തിരുവനന്തപുരം നഗരസഭയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി Lock down in Thiruvananthapuram municipality for another week തിരുവനന്തപുരം നഗരസഭയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തിരുവനന്തപുരം നഗരസഭ Thiruvananthapuram municipality covid updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8080450-541-8080450-1595084882022.jpg?imwidth=3840)
തിരുവനന്തപുരം: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരപ്രദേശങ്ങളില്‍ സമൂഹ വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരത്ത് ഇന്ന് 173 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20667പേരാണ് ഇപ്പോള്‍ തലസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 17,180 പേര്‍ വീടുകളിലും 1,895 പേര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ പുതുതായി 900 പേരെ കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. 1,038 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി 942 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 664 സാമ്പിളുകള്‍ പുതുതായി പരിശോധനക്കയച്ചു. ഇതില്‍ 534 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു.
TAGGED:
തിരുവനന്തപുരം നഗരസഭ