തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പന പുനരാംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച മദ്യ വില്‍പന പുനരാംഭിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ബിവറേജസ് ഔട്ട് ലെറ്റുകൾ വഴിയും ബാറുകളുടെ കൗണ്ടറുകൾ വഴിയും മദ്യ വില്‍പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. മദ്യ വില്‍പന കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലും തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. മൊബൈൽ അപ്ലിക്കേഷനിലൂടെ വെർച്ച്വല്‍ ക്യൂവിലൂടെ മാത്രമേ മദ്യ വില്‍പന അനുവദിക്കാവൂ. വില്‍പന കേന്ദ്രങ്ങൾ എന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഉത്തരവിൽ പറയുന്നില്ല. സർക്കാർ നിർദേശം നടപ്പിലാക്കിയ ശേഷം ബിവറേജസ് കോർപ്പറേഷൻ എം.ഡിക്ക് വില്‍പന കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാം.
മദ്യവില്‍പന പുനരാംഭിക്കും; സർക്കാർ ഉത്തരവിറങ്ങി - മദ്യ വില്‍പന വാര്‍ത്തകള്‍
ബിവറേജസ് ഔട്ട് ലെറ്റുകൾ വഴിയും ബാറുകളുടെ കൗണ്ടറുകൾ വഴിയും മദ്യ വില്‍പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം